Life Style

ഹൃദ്രോഗമുള്ള സ്ത്രീകള്‍ ഗര്‍ഭം ധരിയ്ക്കുമ്പോള്‍

ഹൃദ്രോഗമുള്ള സ്ത്രീകള്‍ ഗര്‍ഭം ധരിയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം. ഏകദേശം രണ്ടു ശതമാനം ഗര്‍ഭിണികളില്‍ വിവിധ തരത്തിലുള്ള ഹൃദ്രോഗം കാണാറുണ്ട്. ചിലപ്പോള്‍ ഗര്‍ഭാവസ്ഥയിലാണ് ആദ്യമായി ഹൃദ്രോഗം കണ്ടു പിടിക്കുന്നത്. റുമാറ്റിക് ഹാര്‍ട്ട് ഡിസീസ് മൂലമുള്ള വാല്‍വുകളുടെ തകരാറാണ് കൂടുതലായും കണ്ടുവരുന്നത്.

രണ്ടാം മാസം മുതല്‍ ശരീരത്തിലെ രക്തത്തിന്റെ അളവ് വര്‍ധിക്കുകയും ആറുമാസമാകുമ്പോഴേക്കും ഇത് 30-50 ശതമാനം കൂടുകയും ചെയ്യും. വാല്‍വുകള്‍ ചുരുങ്ങുന്നവരില്‍ ഇരു ഗുരുതര പ്രശ്‌നമുണ്ടാക്കാം. പ്രസവസമയത്തും പ്രസവശേഷവും ഇത്തരം രോഗികളില്‍ ശ്വാസംമുട്ടല്‍ ഉണ്ടാക്കും. അതുകൊണ്ട് പ്രസവ ദൈര്‍ഘ്യം കൂടാതിരിക്കാന്‍ സിസേറിയന്‍ ചെയ്യേണ്ടിവരും.

ഗര്‍ഭാവസ്ഥയില്‍ ശരീരത്തിനുണ്ടാകുന്ന വ്യതിയാനം മൂലം പരിശോധനകള്‍ നടത്തുമ്പോള്‍ ഹൃദ്രോഗം ഉണ്ടോ എന്ന് സംശയിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയുള്ള അവസരങ്ങളില്‍ അത്യാവശ്യം ടെസ്റ്റുകള്‍ നടത്തണം. വളരെ വിരളമായി മാത്രമേ ഗര്‍ഭിണികളില്‍ ഹൃദയാഘാതം ഉണ്ടാകാറുളളൂ. പ്രമേഹമുള്ളവര്‍, പുകവലിക്കാര്‍ എന്നിവര്‍ക്കാണ് സാധ്യത കൂടുതല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button