Latest NewsIndia

ചുംബിച്ചപ്പോൾ നാവ് ഉടക്കി, കലി വന്ന ഭർത്താവ് മൂന്നാം ഭാര്യയുടെ നാക്ക് മുറിച്ചെറിഞ്ഞു

ആദ്യ ഭാര്യ പര്‍വീനെ ചുട്ടുകൊന്നതിന് മന്‍സൂരിയുടെ പേരില്‍ കൊലപാതകക്കുറ്റം നിലനില്‍ക്കവെയാണ് മുംബൈയില്‍ നിന്നുള്ള ഒരു സ്ത്രീയെ ഇയാള്‍ വിവാഹം കഴിച്ചത്.

അഹമ്മദാബാദ്: ചുംബിക്കുന്നതിനിടെ ഭാര്യയുടെ നാവ് ഉടക്കിയതിന്റെ ദേഷ്യത്തിൽ ഭർത്താവ് അവരുടെ നാവ് മുറിച്ചു. അഹമ്മദാബാദിലാണ് സംഭവം. ജുഹാപുര നിവാസിയായ അയൂബ് മന്‍സൂരി ആണ് മൂന്നാം ഭാര്യയുടെ നാവ് മുറിച്ചത്.ഒക്ടോബര്‍ 9 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.ചുംബിക്കുന്നതിനിടെ ഭാര്യ തസ്ലീമയുടെ നാവ് തന്റെതുമായി ഉടക്കിയെന്നും അതു വേര്‍പെടുത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി ഭാര്യയുടെ നാവ് മുറിച്ചുമാറ്റിയെന്നും മന്‍സൂരി പോലീസിനോട് പറഞ്ഞു.

പത്തുവയസ്സുകാരിയെ അച്ഛനോളം പ്രായമുള്ള ഒരാളെ കൊണ്ട് കല്യാണം കഴിപ്പിച്ചു, വരൻ നൽകിയത് 50000 രൂപ

നാവ് മുറിഞ്ഞതിനെ തുടര്‍ന്ന് കനത്ത രക്തസ്രാവമുണ്ടായപ്പോള്‍ പരിഭ്രാന്തനായ മന്‍സൂരി ഭാര്യയെ വീടിനുള്ളില്‍ പൂട്ടിയിട്ട ശേഷം ഓടിപ്പോയതായും പോലീസുകാര്‍ വ്യക്തമാക്കി. തുടർന്ന് ഇവർ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആശുപത്രിയില്‍ തസ്ലീമയെ പ്രവേശിപ്പിച്ചു. മന്‍സൂരിയുടെ മൂന്നാമത്തെ ഭാര്യയാണ് തസ്ലീം. 2018 മാര്‍ച്ചില്‍ വിവാഹിതരായ ശേഷം ഇയാള്‍ തസ്ലീമിയെ ഇടയ്ക്കിടെ മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആദ്യ ഭാര്യ പര്‍വീനെ ചുട്ടുകൊന്നതിന് മന്‍സൂരിയുടെ പേരില്‍ കൊലപാതകക്കുറ്റം നിലനില്‍ക്കവെയാണ് മുംബൈയില്‍ നിന്നുള്ള ഒരു സ്ത്രീയെ ഇയാള്‍ വിവാഹം കഴിച്ചത്.

ഇനി വരാനുള്ളത് ഇന്ത്യയിലെ ഏറ്റവും നിർണ്ണായക വിധികൾ; വിദേശ യാത്ര ഒഴിവാക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ഇവർ ഇയാളുടെ ക്രൂരതയെ തുടർന്ന് ഇയാളിൽ നിന്ന് രക്ഷപെട്ടു. അതിനു ശേഷമാണു തസ്ലീമയെ ഇയാൾ വിവാഹം കഴിച്ചത്. ഇവർക്ക് ശരിയായി സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ തസ്ലീമിന് ഇപ്പോഴും കഴിയില്ല. മന്‍സൂരിയെ സബര്‍മതി ജയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലെക്ക് വിട്ടു.ശസ്ത്രക്രിയയെ തുടര്‍ന്ന് തസ്ലീമ ദ്രാവക രൂപത്തിലുള്ള ആഹാരം മാത്രമാണ് കഴിക്കുന്നതിനു അവരുടെ സഹോദരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button