KeralaLatest NewsNews

ഉപതെരഞ്ഞെടുപ്പ്: മണ്ഡലത്തിൽ താമര വിരിയും മുമ്പേ ആയിരം താമരപ്പൂക്കളുമായി അവർ എത്തി

തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിൽ താമര വിരിയും മുമ്പേ ആയിരം താമരപ്പൂക്കളുമായി കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗത്തിന്‍െറ യുവജന സംഘടനയായ യൂത്ത് ഫ്രണ്ട് വിഭാഗം എത്തി. കാച്ചാണി കവലയില്‍ ചൊവ്വാഴ്ച വൈകീട്ട് മൈക്കില്‍ കൂടി വന്ന അനൗണ്‍സ്‌മന്‍െറ് ഇതായിരുന്നു. ഒരു താമരപ്പൂവ് തരാം, പകരം താമരക്ക് ഒരു വോട്ടുതരൂ. അതിനു ശേഷമാണ് ആയിരക്കണക്കിന് താമരപ്പൂക്കളുമായി അവർ എത്തിയത്.

ALSO READ: ശിവ ഭഗവാനിൽ നിന്ന് പഠിക്കേണ്ട ചില കാര്യങ്ങൾ

കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗത്തിന്‍െറ യുവജന സംഘടനയായ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്‍റ് സഞ്ജീവ് ഗോപാലകൃഷ്ണന്‍െറ നേതൃത്വത്തിലാണ് വട്ടിയൂര്‍ക്കാവിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി എസ്. സുരേഷിനുവേണ്ടി താമരപ്പൂവുകളുമായി സംഘം പ്രചാരണത്തിനിറങ്ങുന്നത്.

ALSO READ: മാനസിക ആരോഗ്യത്തിന് പരിസ്ഥിതിയും : പഠന വിവരങ്ങള്‍ പുറത്തുവിട്ട് ഗവേഷകര്‍

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ് സ്ഥാനാര്‍ഥിക്ക് താമര പൂവ് നല്‍കികൊണ്ടാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. സഞ്ജീവ് ഗോപാലകൃഷ്ണന്‍ താമരപ്പൂവ് കൊണ്ട് നിര്‍മിച്ച കിരീടം സുരേഷിനെ അണിയിച്ചു. തുടര്‍ന്ന് പേരൂര്‍ക്കടയിലെ കവലകളിലും ഈ സംഘമെത്തി സുരേഷിനായി വോട്ടഭ്യര്‍ഥന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button