News

കൊച്ചി നഗരമധ്യത്തില്‍ യുവാവിനു നേരെ ആക്രമണം അഴിച്ചുവിട്ട് മൊബൈല്‍ ഫോണും പണവും കവര്‍ന്നു

കൊച്ചി : കൊച്ചി നഗരമധ്യത്തില്‍ യുവാവിനു നേരെ ആക്രമണം അഴിച്ചുവിട്ട് മൊബൈല്‍ ഫോണും പണവും കവര്‍ന്നു. എറണാകുളം സൗത്ത് ജംഗ്ഷനിലായിരുന്നു സംഭവം. എറണാകുളം സൗത്ത് ജംഗ്ഷനില്‍ ചിറ്റൂര്‍ റോഡില്‍ ജോലിസംബന്ധമായ നോട്ടീസ് പതിക്കുകയായിരുന്ന കടവന്ത്ര സ്വദേശിയായ യുവാവാണ് പ്രതികളുടെ ആക്രമണത്തിനിരയായത്. ബഹളം കേട്ട് ഓട്ടോറിക്ഷ തൊഴിലാളികളും മറ്റും വരുന്നത് കണ്ട് പ്രതികള്‍ സ്ഥലത്തുനിന്നും കടന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. എറണാകുളം സെന്‍ട്രല്‍ പോലീസ് ആണ് അറസ്റ്റ് ചെയ്തത്.

മട്ടാഞ്ചേരി പനയപ്പിള്ളി പണ്ടാര പറമ്പ് കോളനിയില്‍ യഹിയ(43), മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് കല്ലറക്കപറമ്പില്‍ ഷഹീര്‍ മുഹമ്മദ്(42), മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് ഹൗസ് നമ്പര്‍ VII/78 ല്‍ ഷമീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തില്‍ ആണ് പ്രതികള്‍ അറസ്റ്റില്‍ ആയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button