News

പൊന്നാമറ്റത്തെ ദുരൂഹ മരണങ്ങള്‍ക്കുശേഷം താനോ തന്റെ സഹോദരിയോ അവിടെ നിന്ന് ഭക്ഷണമോ വെള്ളമോ കഴിയ്ക്കാറില്ലായിരുന്നുവെന്ന് റോജോ

കോഴിക്കോട് : കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫിനെതിരെ കൊല്ലപ്പെട്ട റോയിയുടെ സഹോദരന്‍ റോജോവിന്റെ മൊഴി . പൊന്നാമറ്റത്തെ ദുരൂഹ മരണങ്ങള്‍ക്കുശേഷം താനോ തന്റെ സഹോദരിയോ അവിടെ നിന്ന് ഭക്ഷണമോ വെള്ളമോ കഴിയ്ക്കാറില്ലായിരുന്നുവെന്ന് റോജോ.
..തന്റെ സഹോദരി രഞ്ജി തോമസിനെയും വധിക്കാന്‍ ശ്രമിച്ചിരുന്നെന്നു റോജോ തോമസ് പൊലീസില്‍ മൊഴി നല്‍കി. താന്‍ അമേരിക്കയില്‍ ആയതിനാല്‍ തന്റെ നേരെ വധശ്രമമുണ്ടായില്ല. നാട്ടില്‍ വരുമ്പോള്‍ താന്‍ പൊന്നാമറ്റം വീട്ടില്‍ താമസിക്കാറുണ്ടായിരുന്നില്ലെന്നും റോജോ പറഞ്ഞു. ഭാര്യയുടെ വീട്ടിലും കോഴിക്കോട്ടെ ഹോട്ടലുകളിലുമാണ് താമസിച്ചിരുന്നത്

Read More : കൂടത്തായ് സംഭവം നാട്ടുകാരിലുണ്ടാക്കിയ ഞെട്ടല്‍ ചെറുതല്ല, സ്ത്രീകൾക്ക് ഉറക്കം നഷ്ടപ്പെട്ടു: നാട്ടുകാര്‍ക്കായി കൗണ്‍സിലിങ്

രഞ്ജി തോമസിനു നേരെയുണ്ടായ വധശ്രമത്തെക്കുറിച്ച് ഇവര്‍ നേരത്തേ പൊലീസിനു മൊഴി നല്‍കിയിരുന്നു. ജോളി നല്‍കിയ അരിഷ്ടം കുടിച്ച രഞ്ജി അവശയായെന്നും കണ്ണില്‍ മഞ്ഞവെളിച്ചം കണ്ടെന്നുമായിരുന്നു രഞ്ജി പൊലീസിനു നല്‍കിയ മൊഴി. ലീറ്റര്‍ കണക്കിനു വെള്ളം കുടിച്ച ശേഷമാണു സാധാരണനിലയിലായത്. രഞ്ജിയുടെ മകളെയും ജോളി വധിക്കാന്‍ ശ്രമിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button