മോതിഹാരി: മധ്യവയസ്‌കയ്ക്കു നേരെ ആക്രമണം, മനുഷ്യമൂത്രം കുടിപ്പിച്ചു. മന്ത്രവാദിനി എന്നാരോപിച്ചായിരുന്നു 55 കാരിയായ സ്ത്രീയെ ഒരുകൂട്ടമാളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ബിഹാറിലെ ചംപാരന്‍ ജില്ലയിലെ ജിഹുലി ഗ്രാമവാസിയായ ഗീതാ ദേവിയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. ഇവരുടെ വസ്ത്രങ്ങള്‍ വലിച്ചുപറിച്ച ശേഷം മനുഷ്യ മൂത്രം കുടിപ്പിച്ചതായും പരാതിയുണ്ട്.
ഗ്രാമത്തിലെ ദുര്‍മന്ത്രവാദിയായ മജനു മിയാന്റെ കൊച്ചുമകള്‍ മരിച്ചത് ഗീതാ ദേവി നടത്തിയ മന്ത്രവാദത്തിന്റെ ഫലമായാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. അസുഖബാധിതയായി ചികിത്സയിലായിരുന്ന അഫ്‌സന ഖാട്ടൂണ്‍ കഴിഞ്ഞ ആഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.
പാടത്ത് പുല്ല് അരിയുമ്പോഴാണ് ഗീത ദേവിയെ മജനുവും ബന്ധുക്കളും ചേര്‍ന്ന് പിടിച്ചുകൊണ്ടുപോയത്. പിന്നീട് വസ്ത്രം വലിച്ചുകീറി. ക്രൂരമായി മര്‍ദ്ദിച്ച ശേഷം മനുഷ്യ മൂത്രം കുപ്പിയിലാക്കി ഇത് നിര്‍ബന്ധിച്ച് കുടിപ്പിക്കുകയായിരുന്നു.
Post Your Comments