KeralaLatest NewsNews

റെയില്‍ പാളത്തിലേക്ക് ഓടിക്കയറിയ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

തിരൂര്‍: കളിക്കുന്നതിനിടെ റെയില്‍ പാളത്തിലേക്ക് ഓടിക്കയറിയ രണ്ട് വയസുകാരിക്ക് തീവണ്ടി തട്ടി ദാരുണാന്ത്യം. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം. തിരൂര്‍ മുത്തൂര്‍ സ്വദേശി തൈവളപ്പില്‍ മരക്കാറിന്റെയും ഹൈറുന്നീസയുടെയും മകള്‍ ഷെന്‍സയാണ് മരിച്ചത്. റെയില്‍ പാളത്തിന് സമീപമാണ് ഷെന്‍സയുടെ വീട്. തീവണ്ടി വരുന്നത് ശ്രദ്ധിക്കാതെ കുട്ടി പാളത്തിലേക്ക് ഓടിക്കയറുകയായിരുന്നു. പാളത്തിന്റെ അറ്റകുറ്റപ്പണിക്കായെത്തിയ തീവണ്ടിക്ക് മുന്നില്‍ അകപ്പെടുകയായിരുന്നു ഷെന്‍സയെന്നാണ് വിവരം. മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലാണ്. ഷെന്‍സ്‌ക്ക് രണ്ട് സഹോദരങ്ങളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button