Latest NewsKeralaNews

കുഴഞ്ഞ് വീണ് മരിച്ച യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുത്തു; നടപടി അമ്മയുടെ പരാതിയെ തുടര്‍ന്ന്

കല്‍പറ്റ: മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന അമ്മയുടെ പരാതിയെ തുടര്‍ന്ന് യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുത്തു. വയനാട് മുട്ടില്‍ സ്വദേശി ബാവാ യൂസഫിന്റെ മൃതദേഹമാണ് പുറത്തെടുത്ത് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചത്. പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിന് മുന്നോടിയായാണ് മൃതദേഹം പുറത്തെടുക്കുന്നത്. കുഴഞ്ഞ് വീണ് മരിച്ച യൂസഫിന്റെ മൃതദേഹം നേരത്തെ പോസ്റ്റുമോര്‍ട്ടം നടത്താതെയായിരുന്നു സംസ്‌കരിച്ചത്.

വിദ്ഗധ ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുക്കുന്നത്. മൃതദേഹം പുറത്തെടുത്ത് ഇന്നു തന്നെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് പോലീസ് അറിയിച്ചു. രണ്ടാഴ്ച മുന്‍പായിരുന്നു യൂസഫ് മരിച്ചത്. കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ ബാവ മരിച്ചിരുന്നു എങ്കിലും ഡോക്ടമാര്‍ ഇക്കാര്യം പോലീസിനെ അറിയിച്ചിരുന്നില്ല. ഇതാണ് ബന്ധുക്കള്‍ക്ക് സംശയത്തിനിടയാക്കിയത്.

അതേസമയം, മാതാവിന്റെ പരാതിയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തന്നെ പോലീസ് പുറത്തുവിട്ടിട്ടില്ല. മകന്റെ മരണത്തില്‍ സംശയമുണ്ടെന്നും മരണം സംബന്ധിച്ച് പോലീസിനെയോ ബന്ധുക്കളെയോ ആശുപത്രി അധികൃതര്‍ വിവരങ്ങള്‍ അറിയിച്ചിരുന്നില്ലെന്നതാണ് പരാതിയിലെ പ്രധാന ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button