News

ഇപ്പോള്‍ സ്വര്‍ണത്തെയല്ല പേടിയ്‌ക്കേണ്ടത് കുടിവെള്ളത്തെ : കോടികളുടെ കിണര്‍ വെള്ളം മോഷ്ടിച്ചു : ആറ് പേര്‍ക്ക് എതിരെ പൊലീസ് കേസ്

മുംബൈ : ഈ കാലത്ത് ഇനി സ്വര്‍ണത്തെയല്ല , പേടിയ്‌ക്കേണ്ടത് കിണര്‍ വെള്ളത്തെ. കോടികളുടെ കിണര്‍ വെള്ളം മോഷ്ടിച്ചെന്ന പരാതി. മുംബൈയിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ മുബൈ പൊലീസ് ആറു പേര്‍ക്കെതിരെ കേസെടുത്തു. മുംബൈയിലെ ആസാദ് മൈതാന്‍ പോലീസ് സ്റ്റേഷനിലാണ് അപൂര്‍വമായ ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. കല്‍ബാദേവി പ്രദേശത്ത് അനധികൃതമായി നിര്‍മിച്ച രണ്ടു കിണറുകളില്‍ നിന്ന് 73.18 കോടി രൂപയുടെ കിണര്‍ വെള്ളം കടത്തിയെന്നാണ് കേസ്.

കിണറുകളില്‍ നിന്ന് വെള്ളം മോഷ്ടിച്ചെന്നു ആരോപിച്ചു വിവരാവകാശ പ്രവര്‍ത്തകന്‍ സുരേഷ്‌കുമാര്‍ ധോക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.. ഭൂടുമയായ ത്രിപുരപ്രസാദ് പാണ്ഡ്യ അനധികൃതമായി കുഴിച്ച രണ്ടു കിണറുകളില്‍ നിന്നുള്ള വെള്ളം വാട്ടര്‍ ടാങ്കര്‍ ഓപ്പറേറ്റര്‍മാര്‍ വഴി വില്‍ക്കുകയുമായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു. പമ്പുവഴി വെള്ളം എടുക്കാന്‍ പാണ്ഡ്യ നിയമവിരുദ്ധമായി വൈദ്യുതി കണക്ഷനുമെടുത്തു. 2006നും 2017നും ഇടയില്‍ 73.18 കോടി രൂപ വിലവരുന്ന ലക്ഷക്കണക്കിനു ലീറ്റര്‍ വെള്ളം മോഷ്ടിച്ചു വിറ്റതായി വൈദ്യുതി മീറ്റര്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തില്‍ മോഷണക്കുറ്റം ആരോപിച്ച് ഐപിസി സെക്ഷന്‍ 379, 34 എന്നീ വകുപ്പുകള്‍ ചുമത്തി ത്രിപുരപ്രസാദ് പാണ്ഡ്യ, മകന്‍ പ്രകാശ് ത്രിപുരപ്രസാദ് പാണ്ഡ്യ, ബന്ധു മനോജ് പാണ്ഡ്യ, ടാങ്കര്‍ ഓപ്പറേറ്റര്‍മാരായ അരുണ്‍ മിശ്ര, ശ്രാവണ്‍ മിശ്ര, ധീരജ് മിശ്ര എന്നിവര്‍ക്കെതിരെ ആസാദ് മൈതാന്‍ പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button