KeralaLatest NewsNews

നാട്ടില്‍ വേറെയും നമ്മമരങ്ങള്‍ ഉണ്ട്, മറ്റാരും അറിയാതെ ജീവകാരുണ്യപ്രവര്‍ത്തനം ചെയ്യുന്നവര്‍; ഫിറോസ് കുന്നുംപറമ്പിലിനെതിരെ ഡോ. മുഹമ്മദ് അഷീല്‍

തിരുവനന്തപുരം: തന്നെ വിമര്‍ശിച്ച യുവതിക്കെതിരെ വേശ്യ പരാമര്‍ശം നടത്തിയ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിനെതിരെ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ ഫിറോസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ രംഗത്ത്. നന്മമരത്തിന്റേത് ജീവകാരുണ്യത്തിന്റെ പേരില്‍ ആളുകളെ പറ്റിക്കുന്ന പരിപാടിയാണെന്നും മറ്റാരൊക്കെ ചാരിറ്റി പ്രവര്‍ത്തനം നിര്‍ത്തിയാലും ഫിറോസ് നിര്‍ത്തില്ലെന്നും ഫേസ്ബുക്ക് വീഡിയോയിലൂടെ അഷീല്‍ ആരോപിച്ചു.

ചാരിറ്റിയുടെ പേരില്‍ ചെയ്യുന്ന കള്ളത്തരങ്ങള്‍ ചോദ്യംചെയ്യപ്പെടുമ്പോള്‍ അസഹിഷ്ണുത പ്രകടിപ്പിച്ചിട്ട് കാര്യമില്ലെന്നും ആളുകളുടെ ദയനീയത ചൂഷണം ചെയ്ത് കാശുണ്ടാക്കുന്നുണ്ടെങ്കില്‍, ജീവിക്കുന്നുണ്ടെങ്കില്‍ അത് തെറ്റ തന്നെയാണെന്നും അഷീല്‍ പറയുന്നു. ഫിറോസ് ചെയ്യുന്നത് ബിസിനസ് ആണെന്ന് പറയാതെ വയ്യെന്നും അഷീല്‍ പറയുന്നു. വെട്ടുകിളികളുടെ ആക്രമണം നേരിടുമെന്നതിനാല്‍ ഫിറോസ് ചൂഷണം ചെയ്യുന്ന രോഗികളുടെ പേര് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്താല്‍ താല്പര്യപ്പെടുന്നില്ലെന്നും ഒരു കോടി ചികിത്സാ ചിലവ് വരുന്ന ഏത് അസുഖമാണ് ഉള്ളതെന്ന് ഫിറോസ് വ്യക്തമാക്കണമെന്നും അഷീല്‍ പറഞ്ഞു.

നന്മമരങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും നിങ്ങള്‍ അങ്ങ് ചെയ്‌തോളൂ എന്നും ചിലര്‍ പറയുന്നത് കേട്ടു. ഇതക്കെ പറയുന്നത് നന്മമരം അസോസിയേഷന്റെ പ്രസിഡന്റാണോ. ഒരാള്‍ സ്വയം നന്മമരം, നന്മമരം എന്ന് ആവര്‍ത്തിച്ച് പറഞ്ഞതുകൊണ്ട് കാര്യമില്ല. മറ്റുള്ളവര്‍ വിളിച്ചാല്‍ പോലും സ്വയം അങ്ങനെ പറയുന്നതില്‍ ജാള്യതയുണ്ടാകണമെന്നും ഇത് കൊണ്ട് ഗുണം കിട്ടിയത് ഫിറോസിന് തന്നെയാണെന്നും അതിനാല്‍ ജീവകാരുണ്യപ്രവര്‍ത്തനം എളുപ്പം നിര്‍ത്തില്ലെന്നും അഷീല്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button