Life Style

പോഷകസമൃദ്ധവും ആരോഗ്യപ്രദവുമായ ആഹാരരീതി ശീലമാക്കാം

ആഹാരം കഴിക്കുതിനു മുന്‍പ് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ശരീരത്തിലെ ജലാംശം കുറയുമ്പോള്‍ ഭക്ഷണം കൂടുതല്‍ കഴിക്കുകയും അതുവഴി ശരീരഭാരം കൂടുകയും ചെയ്യുന്നു.ആഹാരത്തിന് അരമണിക്കൂര്‍ മുന്‍പ് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് പ്രോട്ടീന്‍ നിയന്ത്രിക്കാനും സഹായിക്കുന്നു.

ശരീരഭാരം കുറക്കുന്നതിനുള്ള പ്രധാനപ്പെട്ട ഒരു മാര്‍ഗമാണ് ആഹാരം പതിയെ കഴിയ്ക്കുകയെന്നത്.ആഹാരം ചവച്ചരച്ച് ആസ്വദിച്ച് കഴിക്കുക. പതിയെ കഴിക്കുമ്പോള്‍ ആഹാരം കുറച്ച് മാത്രമെ കഴിക്കുള്ളു.വലിച്ചുവാരി കഴിക്കുമ്പോള്‍ ആഹാരം ഒരുപാട് കഴിക്കുകയും ശരീരഭാരം വര്‍ദ്ധിക്കുകയും ചെയ്യുന്നു.

പച്ചക്കറികള്‍ ധാരാളമായി കഴിക്കുക.നിങ്ങളുടെ ഭക്ഷണക്രമത്തില്‍ പച്ചക്കറികള്‍ ശീലമാക്കുക. നാരുകളാല്‍ സമ്പവും പ്രോട്ടീനുകള്‍ നിറഞ്ഞതുമായ പച്ചക്കറികള്‍ ആരോഗ്യത്തെ സംരക്ഷിക്കുന്നു. ആഹാരം കഴിക്കുതിന് സ്ഥിരമായി ഒരേ പാത്രങ്ങള്‍ ഉപയോഗിക്കുക. സ്ഥിരമുപയോഗിക്കാത്ത പാത്രങ്ങളില്‍ ആഹാരം കഴിക്കുന്നത് തലച്ചോറിന് ആശയക്കുഴപ്പം ഉണ്ടാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button