News

മലയാളികളെ ആശങ്കയിലാഴ്ത്തി ഷാര്‍ജയിലും സ്വദേശിവത്ക്കരണം

ഷാര്‍ജ : ഷാര്‍ജയിലും സ്വദേശിവത്ക്കരണം ശക്തമാക്കുന്നു. സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഷാര്‍ജയില്‍ 162 തസ്തികകള്‍ സ്വദേശികള്‍ക്കായി മാറ്റിവച്ചു. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബ്ന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഇതിനു അംഗീകാരം നല്‍കിയത്. സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന്റെ നാലാം ഘട്ടമായാണ് പുതിയ നീക്കം. പുതിയ തീരുമാനത്തോടെ മലയാളികളടക്കമുള്ള നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ഇതോടെ കേരളത്തിലും ആശങ്ക പരക്കുകയാണ്. നിശ്ചിത തൊഴിലുകളില്‍ 85 എണ്ണം പുരുഷന്‍മാര്‍ക്കും 77 തസ്തികകള്‍ വനിതകള്‍ക്കുമായിരിക്കും.

ഷാര്‍ജ നഗരത്തില്‍ 77 തസ്തികകളില്‍ നിയമിക്കുമ്പോള്‍ ഖോര്‍ഫുക്കാനില്‍ 27 തൊഴിലുകളിലാണ് നിയമനം. ഷാര്‍ജയുടെ ഭാഗമായ കല്‍ബയില്‍ 27, ദിബ്ബ8, അല്‍ മദാം മേഖലയില്‍ 7, ബതാഇനാല്‍ 7 എന്നീ ക്രമപ്രകാരമായിരിക്കും സ്വദേശി ഉദ്യോഗസ്ഥരുടെ നിയമനം. എമിറേറ്റില്‍ അറബി ഭാഷയില്‍ ബിരുദം നേടി പുറത്തിറങ്ങുന്നവരെ ഷാര്‍ജ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്വകാര്യ സ്‌കൂളുകളില്‍ നിയമിക്കുമെന്ന് ഷാര്‍ജ സര്‍ക്കാര്‍ മാനവവിഭവശേഷി വകുപ്പ് തലവന്‍ ഡോ. താരിഖ് സുല്‍ത്താന്‍ ബ്ന്‍ ഖാദിം അറിയിച്ചു. കൂടാതെ 50 സ്വദേശി യുവാക്കളെ സൈനിക മേഖലയിലും നിയമിക്കും. ദുബായില്‍ സ്വദേശിവത്ക്കരണത്തിനുള്ള നടപടികള്‍ അടുത്ത മാസം മുതല്‍ ആരംഭിയ്ക്കാനിരിക്കെയാണ് ഷാര്‍ജയിലും സ്വദേശിവത്ക്കരണ നടപടികള്‍ ശക്തമാക്കാന്‍ ഉത്തരവിറക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button