Life Style

നടുവേദനയ്ക്ക് പ്രത്യേകിച്ച് പ്രായമൊന്നുമില്ല; അറിയേണ്ട കാര്യങ്ങൾ

ഇന്ന് നടുവേദനയ്ക്ക് പ്രായമൊന്നുമില്ല. കൗമാരക്കാരില്‍ മുതല്‍ നടുവേദന കാണുന്നു. എന്തുകൊണ്ടാണ് ഇത്ര ചെറുപ്രായത്തില്‍ തന്നെ കുട്ടികളില്‍ നടുവേദന ഉണ്ടാകുന്നത്. കളിക്കളത്തിലെ പരിക്കുകള്‍, സ്‌ട്രെസ്, ജന്മനാ നട്ടെല്ലിനുണ്ടാകുന്ന വൈകല്യങ്ങള്‍ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ കാരണം കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ തന്നെ നടുവേദന ഉണ്ടാകുന്നു.

മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ കുട്ടികളെ ഏറെ ശ്രദ്ധിക്കണം. കൗമാരക്കാരില്‍ നടുവേദനയുമായി എത്തുന്ന പകുതിയില്‍ ഏറെ കുട്ടികളും പുകവലി, മദ്യപാനം എന്നിങ്ങനെയുള്ള അവസ്ഥയിലുള്ളവരാകാം. ഒരുപാട് നേരം ഒരെയിരുപ്പ് ഇരിക്കാതെ കുട്ടികള്‍ കൂടുതല്‍ ആക്ടിവിറ്റികള്‍ ചെയ്യാന്‍ പ്രേരിപ്പിക്കണം. ഇന്നത്തെ കാലത്ത് കുട്ടികള്‍ കംപ്യൂട്ടര്‍, ലാപ്‌ടോപ്പ് എന്നിവയുടെ മുന്നിലാകും കൂടുതല്‍ സമയം ചെലവഴക്കുക. അങ്ങനെ കൂടുതല്‍ നേരം ഇരിക്കുമ്പോള്‍ കുട്ടികളുടെ നട്ടെല്ല് വളയുകയും നടുവേദന ഉണ്ടാകുകയും ചെയ്യുന്നു.

കൂടുതല്‍ നേരം ഒരേയിരുപ്പ് ഇരിക്കാതെയിരിക്കുക കൂടുതല്‍ ആക്ടിവിറ്റികള്‍ ചെയ്താല്‍ കൗമാരക്കാരിലെ നടുവേദനകള്‍ കുറയ്ക്കാം. ചെറുപ്പത്തില്‍ തന്നെ കുട്ടികളെ കൂടുല്‍ ആക്ടിവിറ്റികള്‍ ചെയ്യാന്‍ മാതാപിതാക്കള്‍ പ്രേരിപ്പിക്കണം. സൈക്ലിങ്ങ്, സ്‌കേറ്റിങ്ങ് എന്നിവ പഠിക്കുമ്പോള്‍ ഹെല്‍മറ്റ് ഉള്‍പ്പെടെ ഉപയോഗിക്കേണ്ട കാര്യങ്ങള്‍ പറഞ്ഞുകൊടുക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button