Latest NewsKeralaNattuvarthaNews

തിരുവനന്തപുരത്ത് ബസില്‍ മോഷണം : യുവതി പിടിയിൽ

തിരുവനന്തപുരം: ബസില്‍ മോഷണം നടത്തിയ യുവതി പിടിയിൽ. തിരുവനന്തപുരത്ത് ബസില്‍ നിന്നും യാത്രക്കാരിയുടെ പണം കവര്‍ന്ന തമിഴ്നാട് സ്വദേശിനി മാരി എന്ന ഭവാനിയെയാണ് മഫ്തിയിലെത്തിയ വനിതാ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ ടൗണിലെ ബസുകളില്‍ മോഷണം വ്യാപകമായതോടെ സിറ്റി പൊലീസ് മഫ്തിയില്‍ വനിതാ പൊലീസിനെ നിയോഗിച്ചിരുന്നു. മഫ്തിയിലെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് മോഷണശ്രമത്തിനിടെ മാരി വലയിലായത്. ബസില്‍ കൃത്രിമമായി തിരക്ക് സൃഷ്ടിച്ച് പഴ്സും പണവും മോഷ്ടിക്കുന്ന സംഘത്തിന്‍റെ ഭാഗമായിരുന്നു പിടിയിലായ ഭവാനിയെന്നും, ഇവര്‍ മുമ്പും നിരവധി മോഷണങ്ങള്‍ നടത്തിയിരുന്നതായും പോലീസ് വ്യക്തമാക്കി.

Also read : ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

shortlink

Related Articles

Post Your Comments

Related Articles


Back to top button