Latest NewsKeralaIndia

മഹാകവി വള്ളത്തോളിന്റെ പുത്രി വാസന്തി മേനോൻ അന്തരിച്ചു

മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ മകൾ വള്ളത്തോൾ വാസന്തി മേനോൻ അന്തരിച്ചു.

90 വയസ്സ് ആയിരുന്നു. സാമൂഹിക രാഷട്രീയ കലാ രംഗത്ത് സജീവ സാന്നിധ്യം ആയിരുന്നു.കലാമണ്ഡലം ഭരണ സമിതി അംഗമാണ്.

മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ കലാമണ്ഡലത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ശേഷം സ്വവസതിയിലും പൊതുദര്ശനം ഉണ്ടാകും. സംസ്കാര ചടങ്ങുകള്‍ നാളെയാണ്.

സ്വാതന്ത്ര്യലബ്ധിക്കായ് തൂലിക പടവാളാക്കി മാറ്റി ബ്രിട്ടീഷുകാർക്കെതിരെ സമരകാഹളം മുഴക്കുന്നതിന് ഭാരതജനതയെ ഒന്നടക്കം ആവേശഭരിതരാക്കുകയും മഹാത്മജിയുടെ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുകയും, ഗാന്ധിജിയെ ഗുരുനാഥനായി സ്വീകരിക്കുകയും ചെയ്ത മഹാനായിരുന്നു മഹാകവി വള്ളത്തോളിന്റെ ആദർശങ്ങൾ ഉൾകൊണ്ടും അതിൽ അഭിമാനിച്ചുമാണ് മകൾ വാസന്തിയും കഴിഞ്ഞിരുന്നത് .

shortlink

Post Your Comments


Back to top button