KeralaLatest NewsNews

കോ​ന്നി മ​ണ്ഡ​ല​ത്തി​ല്‍ യു​ഡി​എ​ഫിന്റെ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ല്‍നിന്ന് വിട്ടുനിന്ന് കോ​ണ്‍​ഗ്ര​സി​ലെ പ്ര​ധാ​ന നേ​താ​ക്ക​ള്‍

കോ​ന്നി​ : കോ​ന്നി മ​ണ്ഡ​ല​ത്തി​ല്‍ യു​ഡി​എ​ഫിന്റെ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ല്‍നിന്ന് കോ​ണ്‍​ഗ്ര​സി​ലെ പ്ര​ധാ​ന നേ​താ​ക്ക​ള്‍ പങ്കെടുത്തില്ല. അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി, റോ​ബി​ന്‍ പീ​റ്റ​ര്‍ എ​ന്നി​വ​രാ​ണ് പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത്. അതേസമയം ആന്റോ ആന്റണി എം​പി എത്തിയിരുന്നു. കൊ​ട്ടി​ക്ക​ലാ​ശ വേ​ദി​ക​ളി​ല്‍ പോ​കാ​റി​ല്ലെ​ന്നാ​ണ് അ​ടൂ​ര്‍ പ്ര​കാ​ശ് ഇ​തി​ന് വിശദീകരണം നൽകിയത്.

Read also: ന്യായ് പദ്ധതിയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രം താനാണെന്ന പ്രചരണം തള്ളി അഭിജിത് ബാനര്‍ജി

സ്ഥാനാര്‍ഥിയെച്ചൊല്ലി തിരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ അടൂര്‍ പ്രകാശിന് നേതൃത്വവുമായി പ്രശ്‍നങ്ങൾ ഉണ്ടായിരുന്നു. തന്റെ വിശ്വസ്തനായ റോബിന്‍ പീറ്ററെ സ്ഥാനാര്‍ഥിയാക്കാത്തതിലുള്ള ഉടക്കായിരുന്നു അദ്ദേഹത്തിന്. എന്നാൽ പ്രചാരണത്തില്‍ പങ്കെടുക്കില്ലെന്നു പറഞ്ഞതോടെ നേതൃത്വം ഇടപെട്ട് അടൂർ പ്രകാശിനെ അനുനയിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button