Latest NewsNewsInternational

സി​നി​മാ താ​ര​ത്തെ കോ​ക്പി​റ്റി​ല്‍ ക​യ​റാ​ന്‍ അ​നു​വ​ദി​ച്ച പൈ​ല​റ്റിനെതിരെ കടുത്ത നടപടി

കെ​യ്റോ: സി​നി​മാ താ​ര​ത്തെ കോ​ക്പി​റ്റി​ല്‍ ക​യ​റാ​ന്‍ അ​നു​വ​ദി​ച്ച പൈ​ല​റ്റി​ന് ആ​ജീ​വ​നാ​ന്ത വി​ല​ക്ക്. സി​നി​മാ താ​ര​വും പി​ന്ന​ണി ഗാ​യ​ക​നു​മാ​യ മു​ഹ​മ്മ​ദ് റ​മ​ദാ​നെ കോക്പിറ്റിൽ കയറാൻ അനുവദിച്ച പൈ​ല​റ്റി​നെ​തി​രെ​യും സ​ഹ​പൈ​ല​റ്റി​നെ​തി​രെ​യുമാണ് ഈ​ജി​പ്ഷ്യ​ന്‍ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ വ​കു​പ്പ് ക​ര്‍​ശ​ന ന​ട​പ​ടി​ക​ളെ​ടു​ത്ത​ത്. പൈ​ല​റ്റി​ന് ആ​ജീ​വ​നാ​ന്ത വി​ല​ക്കും സ​ഹ​പൈ​ല​റ്റി​ന് ഒ​രു വ​ര്‍​ഷ​ത്തെ വി​ല​ക്കു​മാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

Read also: ലാ​ന്‍​ഡ് ചെ​യ്യു​ന്ന​തി​നി​ടെ വിമാനം റ​ണ്‍‌​വേ​യി​ലൂ​ടെ നി​ര്‍​ത്താ​തെ പാഞ്ഞു; ഒരു മരണം

വി​മാ​നം പ​റ​ന്നു​കൊ​ണ്ടി​രി​ക്കെ കോ​ക്പി​റ്റി​ലേ​ക്ക് ക​യ​റി സ​ഹ​പൈ​ല​റ്റി​ന്‍റെ സീ​റ്റി​ല്‍ ഇ​രു​പ്പു​റ​പ്പി​ച്ച റ​മ​ദാ​ന്‍ ഇ​തി​ന്‍റെ വീ​ഡി​യോ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെച്ചു. “ജീ​വി​ത​ത്തി​ലാ​ദ്യ​മാ​യി വി​മാ​നം പ​റ​ത്താ​ന്‍ പോ​കു​ന്നു​വെ​ന്ന്’ പോ​സ്റ്റി​നൊ​പ്പം താ​രം പ​റ​യു​ന്നു​മു​ണ്ട്. പൈ​ല​റ്റി​ന് മാ​ത്രം നി​യ​ന്ത്രി​ക്കാ​ന്‍ അ​നു​വാ​ദ​മു​ള്ള വി​മാ​ന​ത്തി​ന്‍റെ ക​ണ്‍​ട്രോ​ള്‍ വീ​ലി​ല്‍ കൈ​വ​ച്ചു​കൊ​ണ്ടാ​ണ് റ​മ​ദാ​ന്‍ വീ​ഡി​യോ ഷൂ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. നിരവധി പേരാണ് ഇതിനെതിരെ രംഗത്തുവന്നത്. തുടർന്ന് അധികൃതർ നടപടിയെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button