Latest NewsNewsIndia

ബോലോ തരരര.. പാടി ട്രാഫിക് നിയന്ത്രണം; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ട്രാഫിക് പൊലീസ് പണി കുറച്ചധികം ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ്. മികച്ച കഴിവ് തന്നെ വേണം ട്രാഫിക് നിയന്ത്രിക്കാന്‍. ചണ്ഡീഗഡിലുള്ള ഒരു ട്രാഫിക് ഉദ്യോഗസ്ഥന്‍ വ്യത്യസ്തമായ രീതിയിലൂടെയാണ് ട്രാഫിക് നിയന്ത്രിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. ദാലര്‍ മെഹന്ദിയുടെ 1995 ലെ ഹിറ്റ് നമ്പര്‍ ബൊലോ താ രാ രയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പാട്ടിലൂടെയാണ് ഇവിടെ പാര്‍ക്കിങ് അനുവദനീയമല്ല എന്ന സന്ദേശം പൊലീസ് ഉദ്യോഗസ്ഥന്‍ നല്‍കുന്നത്.

https://www.instagram.com/p/B3to39fhTaW/?utm_source=ig_embed&utm_campaign=embed_video_watch_again

42 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ നിരവധി പേരാണ് ഇതിനോടകം കണ്ടത്. മൈക്കിലൂടെയാണ് ഇദ്ദേഹത്തിത്തിന്റെ പാട്ട്. ദലെര്‍ മെഹന്ദി തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ പാട്ട് ജനങ്ങള്‍ക്ക് നിയമം പാലിക്കാന്‍ പ്രേരകമാക്കുന്നതില്‍ സന്തോഷമെന്ന് അദ്ദേഹം പറയുന്നു. സോഷ്യല്‍മീഡിയ ന്തായാലും വീഡിയോ ഏറ്റെടുത്തു. ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് നിരവധിപേര്‍ കമന്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button