UAELatest NewsNewsGulf

വാഹനം ഓടിയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ദുബായ് : വാഹനം ഓടിയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യുഎഇയുടെ വിവിധ മേഖലകളില്‍ ശക്തമായ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വാഹനം ഓടിയ്ക്കുന്നവര്‍ക്ക് കാലാവസ്ഛാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുമായി രംഗത്ത് എതച്തിയത്. പുലര്‍ച്ചെ മുതല്‍ കാണപ്പെട്ട മൂടല്‍ മഞ്ഞ് രാവിലെ 8 വരെ തുടര്‍ന്നു. ഇതോടെ ദൂരക്കാഴ്ച കുറഞ്ഞത് വാഹനഗതാഗതത്തെ ബാധിച്ചു. അബുദാബി മദീനത് സായിദ്, ദുബായ്-അല്‍ഐന്‍ റോഡ്, വടക്കന്‍ എമിറേറ്റുകളിലെ മലയോര മേഖലകള്‍ എന്നിവിടങ്ങളില്‍ ഇനിയുള്ള ദിവസങ്ങളിലും മൂടല്‍മഞ്ഞിനു സാധ്യതയുണ്ടെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അതേസമയം, രാജ്യത്തു ചൂട് കുറഞ്ഞിട്ടുണ്ട്.

Read Also : യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ് : അലര്‍ട്ട് പ്രഖ്യാപിച്ചു

അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലും കഴിഞ്ഞദിവസങ്ങളില്‍ മൂടല്‍മഞ്ഞ് ഉണ്ടായിരുന്നു. ദുബായ് വിമാനത്താവളം, അജ്മാന്‍, സ്വീഹാന്‍, മിന്‍ഹാദ് മേഖലകളില്‍ ശക്തമായിരുന്നു. കാലാവസ്ഥാ മാറ്റം കണക്കിലെടുത്ത് വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നു പൊലീസ് മുന്നറിയിപ്പ് നല്‍കി. അമിതവേഗത്തില്‍ പോകുകയോ സിഗ്‌നല്‍ ഇടാതെ ലെയ്ന്‍ മാറുകയോ ചെയ്യരുത്. വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കണം. വാഹനമോടിക്കാന്‍ ബുദ്ധിമുട്ടു തോന്നിയാല്‍ സുരക്ഷിതമായി വാഹനം ഒതുക്കി നിര്‍ത്തുകയും വേണമെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button