Latest NewsNewsIndia

വാഹനങ്ങള്‍ക്ക് മുകളിൽ മലയിടിഞ്ഞ് വീണ് എട്ടുപേർ മരിച്ചു

ഡെറാഡൂണ്‍: വാഹനങ്ങള്‍ക്ക് മുകളിൽ മലയിടിഞ്ഞ് വീണ് എട്ടുപേർ മരിച്ചു. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗില്‍ ശനിയാഴ്ചയായിരുന്നു സംഭവം. കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്ന് തിരിച്ചു വരികയായിരുന്ന രണ്ട് ബൈക്കിനും ഒരു കാറിനും മുകളിലേക്ക് മലയിടിഞ്ഞു വീഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്‌.

Also read : കാര്‍ ഡിവൈഡറില്‍ ഇടിച്ച്‌ മറിഞ്ഞ് രണ്ടു പേർക്ക് ദാരുണാന്ത്യം : ഒരാൾക്ക് ഗുരുതര പരിക്ക്

അഞ്ച് പേരുടെ മൃതദേഹം മണ്ണിനടിയില്‍നിന്നുമാണ് കണ്ടെത്തിയത്. മൂന്ന് പേര്‍ ആശുപത്രിയില്‍വച്ചും മരണപ്പെട്ടു. മൃതദേഹ ഭാഗങ്ങള്‍ ചിതറിയ നിലയിലായിരുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. വാഹനങ്ങളില്‍ എത്ര പേര്‍ യാത്രചെയ്തിരുന്നുവെന്ന് വ്യക്തമല്ലെന്നും, പ്രദേശത്ത് തെരച്ചില്‍ നടത്തിവരികയാണെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button