KeralaLatest NewsNews

ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നില്‍ ആരെന്ന് വ്യകത്മാക്കി പൊലീസ്

തിരുവനന്തപുരം : തിരുവനന്തപുരം പേട്ടയില്‍ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയതിനു പിന്നില്‍ ലആരെന്ന് വ്യക്തമാക്കി പൊലീസ്. കൊലയ്ക്ക് പിന്നില്‍ കഞ്ചാവ് മാഫിയാസംഘമാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കുപ്രസിദ്ധ ഗുണ്ട റസീം ഖാനും സംഘവുമാണ് കൊല നടത്തിയത്. വിപിന്റെ സംഘവും റസീംഖാന്റെ കൂട്ടാളികളും തമ്മില്‍ കുടിപ്പക ഉണ്ടായിരുന്നു. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

തിരുവനന്തപുരം നഗര പരിധിയില്‍ പേട്ടയ്ക്ക് സമീപം ഒഴിഞ്ഞ സ്ഥലത്ത് വെച്ചാണ് ഓട്ടോ ഡ്രൈവര്‍ വിപിനെ ആറംഗ സംഘം കൊലപ്പെടുത്തിയത്. ഓട്ടം വിളിച്ച് കൊണ്ട് പോയി രാത്രി ഒരു മണിയോടെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കുപ്രസിദ്ധ ഗുണ്ട റസീംഖാനും സംഘവുമായി വിപിനും കൂട്ടാളികളും തിരുവനന്തപുരം ബൈപ്പാസിലെ ബാറില്‍ വച്ച് ഏറ്റുമുട്ടിയിരുന്നു. ഇതില്‍ റസീംഖാനും സംഘത്തിനും പരിക്കേറ്റു. സംഭവത്തില്‍ വിപിനടക്കമുളവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് റസീംഖാനടങ്ങുന്ന കഞ്ചാവ് മാഫിയാസംഘം പക തീര്‍ത്തത്. കൊല നടത്തിയ ആറ് പേരെയും പൊലീസ് തിരിച്ചറിഞ്ഞു. ഇവരെ ഉടന്‍ പിടികൂടുമെന്ന് ഡി.സി.പി അറിയിച്ചു.

രാവിലെ പ്രതികളുടെ വീട്ടില്‍ എ.സി.പി ഐശ്വര്യ ഡോങ്കറെയുടെ നിര്‍ദ്ദേശ പ്രകാരം പൊലീസ് റെയിഡ് നടത്തി. അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് നഗരത്തില്‍ വീണ്ടും ഗുണ്ടാവിളയാട്ടം നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button