KeralaLatest NewsNews

ഭാര്യയെ കാനാലിലെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയിൽ

കുരുക്ഷേത്ര: ഭാര്യയെ കാനാലിലെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയിൽ. ഹരിയാനയിലെ കുരുക്ഷേത്രയിലാണ് സംഭവം. കിര്‍മാച്ചിലെ കനാലില്‍ യുവതി വീണുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് യുവതിയെ രക്ഷിച്ചശേഷം പോലീസിൽ വിവരമറിയിച്ചത്. പോലീസെത്തി യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതാണെന്ന് യുവതി മൊഴിനല്‍കിയത്.

Read also: ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും എക്‌സിറ്റ് പോള്‍ ഫലം, വിവിധ ദേശീയ മാധ്യമങ്ങളുടെ സർവേയിൽ

കഴിഞ്ഞദിവസം യുവതിയും ഭര്‍ത്താവും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് യുവതിയുടെ തലയ്ക്ക് അടിക്കുകയും അടിയുടെ ആഘാതത്തില്‍ അബോധാവസ്ഥയിലായ യുവതിയെ ഭര്‍ത്താവ് കനാലിലേക്ക് എറിയുകയായിരുന്നു. യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button