Life Style

കാന്‍സറിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇത്തരത്തിലുള്ള മാംസം

ലോകത്തിന്റെ ഏത് കോണിലും കാണപ്പെടുന്ന ഒന്നാണ് കാന്‍സര്‍. ജനങ്ങള്‍ ഇന്നും പേടിയോടെ കാണുന്ന ഒന്ന്. കാന്‍സര്‍ ഉണ്ടാകുന്നതിന് പല ഘടകങ്ങള്‍ ഉണ്ട്. ഇതിലൊന്നാണ് സംസ്‌കരിച്ച മാംസം. സംസ്‌കരിച്ച മാംസത്തില്‍ ക്ലോസ്ട്രീഡിയം ബോട്ടുലിനം പോലുള്ള വിഷമയമായ ബാക്ടീരിയകളുടെ പ്രവര്‍ത്തനം ഇല്ലാതാക്കാന്‍ വ്യാപകമായി ഉപയോഗിച്ചുവരുന്ന ഒന്നാണ് സോഡിയം നൈട്രേറ്റും നൈട്രിറ്റും. കേടായ മാംസവും വില കുറഞ്ഞ മറ്റു ജന്തുക്കളുടെ മാംസവും മാംസം പോലെ തോന്നിക്കാവുന്ന വസ്തുക്കളും ഒക്കെ മായമായി കലര്‍ത്തുന്നതാണ് മറ്റൊരു പ്രശ്‌നം.

യൂറോപ്യന്‍ രാജ്യങ്ങളിലേതുപോലെ വ്യാപകമല്ല നമ്മുടെ നാട്ടില്‍ സംസ്‌കരിച്ച മാംസത്തിന്റെ ഉപഭോഗമെങ്കിലും സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ വന്‍ നഗരങ്ങളില്‍ ഇതു പ്രചാരം നേടി വരുന്നുണ്ട്. ഉപ്പിടുക, ഉണക്കുക, വായുഇല്ലാത്ത കാനിലടക്കുക, പുകക്കുക, ഫെര്‍മെന്റേറ്റ് ചെയ്യുക തുടങ്ങിയ പ്രക്രിയകളിലൂടെ മാംസം കൂടുതല്‍ രുചികരവും കൂടുതല്‍ കാലം കേടാകാതിരിക്കുന്നതുമാക്കി മാറ്റുകയാണ് ഇവിടെ

പച്ച മാംസത്തിന്റെ രുചി ഇഷ്ടമില്ലാത്തവര്‍ക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് സംസ്‌കരിച്ച മാംസം. പലപ്പോഴും മാംസമാണെന്നു തന്നെ തോന്നില്ല, ബേക്കണ്‍, ഹാം, സോസേജ്, സലാമി, കോണ്‍ഡ് ബീഫ്, ജെര്‍ക്കി തുടങ്ങിയ സംസ്‌കരിച്ച മാംസ വിഭവങ്ങള്‍ കണ്ടാലും കഴിച്ചാലും. ഭക്ഷ്യലഭ്യത കുറഞ്ഞ കാലത്തേക്കും എടുത്തുവയ്ക്കാവുന്നതും ദൂരദേശങ്ങളിലേക്ക് കൊണ്ടുപോകാവുന്നതുമാണ് ഇത്തരം വിഭവങ്ങള്‍.

ആധുനികമായി സംസ്‌കരിച്ച മാംസവിഭവങ്ങളെ ക്യാന്‍സര്‍ വരുത്തുന്ന ഭക്ഷ്യപദാര്‍ത്ഥമായാണ് ലോകാരോഗ്യസംഘടന വിലയിരുത്തിയിട്ടുള്ളത്. പുതിയ സംസ്‌കരണപ്രക്രിയയില്‍ ചേരുന്ന നൈട്രേറ്റും നിട്രിറ്റുമാണ് ഇതില്‍ ക്യാന്‍സര്‍ വരുത്തുന്ന കാര്‍സിനോജനിക് ഘടകങ്ങളുടെ മുഖ്യ സ്രോതസ്സ്. മലാശയത്തിലും കുടലിലും ആമാശയത്തിലും സ്ത്രീകളില്‍ ഗര്‍ഭാശയത്തിലും മുലയിലും അണ്ഡാശയത്തിലും തലച്ചോറിലും ഉണ്ടാകുന്ന ക്യാന്‍സറുകള്‍ക്കും കുട്ടികളിലെ രക്താര്‍ബുദത്തിനും സംസ്‌കരിച്ച മാംസത്തിന്റെ ഉപഭോഗം സാധ്യത കൂട്ടുന്നതായി പഠനങ്ങളുണ്ട്. മാംസസംസ്‌കരണത്തില്‍ ഉപയോഗിക്കുന്ന മറ്റ് കെമിക്കലുകളും കീടനാശിനികളും ഇതോടൊപ്പം ആന്തരികാവയവങ്ങളെ തകരാറിലാക്കുന്ന ഗുരുതരരോഗങ്ങള്‍ക്കും വഴി വയ്ക്കുന്നു. ഹൃദ്രോഗം, ശ്വാസപ്രശ്‌നങ്ങള്‍, കരള്‍ രോഗം, വൃക്ക രോഗം എന്നിവയൊക്കെ ഇതില്‍ പ്രധാനമാണ്. മായമായി ചേര്‍ക്കുന്ന വിലകുറഞ്ഞ മാംസവും കേടായ മാംസവും മാംസം പോലെ തോന്നിക്കുന്നവയും തിരഞ്ഞെടുക്കുന്ന മാംസത്തിന്റെ ഗുണങ്ങള്‍ പോലും ഇല്ലാതാക്കുന്നവയും പലതും മനുഷ്യന്റെ ദഹനേന്ദ്രിയവ്യവസ്ഥക്ക് ചേരാത്തവയുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button