Latest NewsNewsIndia

ദുരന്തനിവാരണ സേനയുടെ അഞ്ച് ടീം ഇന്ന് കേരളത്തിലേക്ക്

മുംബൈ: മഴക്കെടുതി നേരിടാൻ ദുരന്തനിവാരണ സേനയുടെ എൻഡിആര്‍എഫ് മൂന്നാം ബറ്റാലിയനിൽ നിന്ന് അഞ്ച് ടീം ഇന്ന് കേരളത്തിലേക്ക്. ഒരോ ടീമിലും 36 അംഗങ്ങൾ വീതം ഉണ്ടാകും. വ്യോമസേനയുടെ ഐഎൽ76 വിമാനത്തിൽ ഉച്ചയോടെ സംഘം കോഴിക്കോട്ടെത്തും. നിലവിൽ പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ ആരക്കോണത്ത് നിന്നുള്ള സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കമാന്‍റൻറ്റുമാരായ വിജയൻ, വിനോജ് പി ജോസഫ് എന്നിവരാണ് സംഘത്തെ നയിക്കുന്നത്.

Read also: സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം : അടുത്ത ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിയ്ക്കുന്നു

അതേസമയം, എല്ലാ ജില്ലകളിലും ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. ആവശ്യമാണെങ്കിൽ കൂടുതൽ സേനകളെ വിന്യസിക്കുമെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button