Latest NewsKeralaNews

എല്ലാ കമ്യൂണിസ്റ്റുകാര്‍ക്കും പ്രചോദനമാണ് വിഎസ് എന്ന് സീതാറാം യെച്ചൂരി

96 വയസിന്റെ ചെറുപ്പത്തില്‍ നില്‍ക്കുന്ന വിഎസ് എല്ലാ കമ്യൂണിസ്റ്റുകാര്‍ക്കും പ്രചോദനമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. കേരളത്തിലെ പകരംവെക്കാനില്ലാത്ത നേതാക്കളില്‍ ഒരാളാണ് വിഎസ് അച്യുതാനന്ദൻ. പ്രായത്തിന്റെ അവശതകളൊന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ല.ഈ പ്രായത്തില്‍ ജീവിതത്തില്‍ പൂര്‍ത്തീകരിക്കണം എന്നു തോന്നുന്ന ഒരു ദൗത്യം എന്താണെന്ന് സഖാവ് വിഎസിനോട് ചോദിച്ചാല്‍ അദ്ദേഹത്തിന്റെ മറുപടി ഇതായിരിക്കും. തൊഴിലാളികളുടേയും കര്‍ഷകരുടേയും സഹകരണത്തോടെ ഭൂപരിഷ്‌കരണത്തിന്റെ രണ്ടാം ഘട്ടം നടപ്പാക്കാനുള്ളത്. തൊഴിലാളി- കര്‍ഷക സഖ്യം ഊട്ടിഉറപ്പിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സീതാറാം യെച്ചൂരി പറയുന്നു.

Read also: ‘രാജ്യത്ത് സമാധാനം നിലനിൽക്കുന്ന സംസ്ഥാനമാണ് ബംഗാൾ, ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കിയാല്‍ ആ സമാധാനം തകരും’- മമത

shortlink

Related Articles

Post Your Comments

Related Articles


Back to top button