Latest NewsNewsInternational

ട്രക്കിങ്ങിനിടെ മലയിടുക്കില്‍ നിന്നും നദിയിലേക്ക് വീണു; യുവാവിന് രക്ഷയായത് ആപ്പിള്‍ വാച്ച്

ഹാര്‍ട്ട്‌ഷ്രോണ്‍: സാങ്കേതിക വിദ്യകളുടെ വളര്‍ച്ച മനുഷ്യരെ പലതരത്തില്‍ സഹായിക്കാറുണ്ട്. എന്നാല്‍ നദിയില്‍ വീണ് ഒഴുകിയകലുന്ന ഒരു മനുഷ്യനെ വാച്ച് രക്ഷിച്ചെന്ന് പറഞ്ഞാലോ? സംഭവം സത്യമാണ്. മലയിടുക്കില്‍ നിന്നും നദിയിലേക്ക് വീണ യുവാവിനെ രക്ഷപെടുത്താന്‍ സഹായിച്ചത് അദ്ദേഹത്തിന്റെ കൈയില്‍ക്കിടന്ന ആപ്പിള്‍ വാച്ചാണ്. ജെയിംസ് പ്രുഡ്‌സ്യാനോ എന്ന യുഎസ്എയിലെ ന്യൂജേര്‍സി സ്വദേശിക്കാണ് കയ്യില്‍ കെട്ടിയ ആപ്പിള്‍ വാച്ച് രക്ഷയായത്. ഹാര്‍ട്ട്‌ഷ്രോണിലെ വുഡ് പാര്‍ക്കില്‍ ട്രക്കിങ്ങിന് പോയതായിരുന്നു 28 കാരനായ യുവാവ്. അവിടെ വെച്ചാണ് അപകടം സംഭവിക്കുന്നത്.

ALSO READ: ‘ഇപ്പോഴും പഴയ തറവാട് വീടിന്റെ ഉമ്മറത്ത് എണ്ണയും കുഴമ്പും തേച്ച് പിടിപ്പിച്ച് ചാരു കസാലയിലങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുകയാണോ?’ ശ്രീകുമാര്‍ മേനോനെതിരെ വിധു വിന്‍സെന്റ്

മലയിടുക്കില്‍ നിന്നും യുവാവ് വീണത് നദിയിലേക്കാണ്. നദിയില്‍ അല്‍പ്പം ഒഴുകിയ ഇയാള്‍ ഒരു പാറയില്‍ അള്ളിപ്പിടിച്ച് കിടന്നു. എന്നാല്‍ യുവാവിന്റെ നടുവിനും മറ്റും ക്ഷതം സംഭവിച്ചിരുന്നതിനാല്‍ നീന്തി രക്ഷപെടാനും മറ്റും സാധ്യമല്ലായിരുന്നു. രക്ഷയ്ക്കായി പരിസരത്ത് മറ്റാരും ഉണ്ടായിരുന്നില്ല. മരണം മുന്നില്‍ക്കണ്ട് കിടന്ന സമയം കൈയ്യില്‍ കെട്ടിയ ആപ്പിള്‍ വാച്ച് അതിന്റെ ‘ഫാള്‍ ഡിറ്റക്ഷന്‍’ ഫീച്ചര്‍ ഉപയോഗിച്ച് അപകടം മനസിലാക്കുകയായിരുന്നു. തുടര്‍ന്ന് എമര്‍ജന്‍സി നമ്പറായ 911 ലേക്ക് എസ്ഒഎസ് കോള്‍ ചെയ്തു. ഇതോടെ രക്ഷാപ്രവര്‍ത്തകരെത്തുകയായിരുന്നു.

നദിയിലെ പാറയ്ക്കിടയില്‍ കടുത്ത വേദനയില്‍ നിന്ന താന്‍ മരണം മുന്നില്‍കണ്ടുവെന്നും മനസുകൊണ്ട് എല്ലാവരോടും യാത്ര പറയുകയായിരുന്നു ആ നിമിഷമെന്നും ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു. ജെയിംസ് വീണപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ അമ്മയ്ക്ക് വാച്ചില്‍ നിന്നും എസ്ഒഎസ് സന്ദേശം പോയിരുന്നു. ഇതിനൊപ്പമാണ് 911 എന്ന എമര്‍ജന്‍സി നമ്പറിലേക്ക് കോള്‍ പോയത്. കോള്‍ ട്രേസ് ചെയ്ത് ബോട്ടുവഴി സ്ഥലത്ത് എത്തിയ പോലീസ് ജെയിംസിനെ രക്ഷിച്ചു. ഇയാളെ പിന്നീട് ജേര്‍സി ഷോര്‍ മെഡിക്കല്‍ സെന്ററില്‍ വിദഗ്ധ ചികില്‍സയ്ക്കായി പ്രവേശിപ്പിച്ചു.

ALSO READ: സൗദി അരാംകോയിലെ എണ്ണ ഉത്പ്പാദനം സംബന്ധിച്ച് പുതിയ അറിയിപ്പ്: പുതിയ തീരുമാനം ലോകരാഷ്ട്രങ്ങള്‍ക്ക് ആശ്വാസം

ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ തിരിച്ചറിയാനുളള സംവിധാനം ആപ്പിള്‍ വാച്ചുകളിലുണ്ട്. ഒന്ന് വീണാല്‍ പോലും വാച്ച് ഇത് തിരിച്ചറിയും. ഇതിനായി ഒരു ഫാള്‍ ഡിറ്റക്ഷന്‍ സംവിധാനം വാച്ചിലുണ്ട്. വീഴുമ്പോഴുള്ള കൈകളുടെ ചലനം തിരിച്ചറിയുകയും അക്കാര്യം നിങ്ങള്‍ തീരുമാനിക്കുന്ന എമര്‍ജന്‍സി നമ്പറിലേക്ക് അറിയിക്കുകയും ചെയ്യുന്ന സംവിധാനമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button