Latest NewsKeralaNews

‘ചില പരാതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം കിട്ടും, ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ നല്‍കിയ പരാതി വ്യക്തിപരമായതെന്നും ജോയ് മാത്യു

കോഴിക്കോട്: നടി മഞ്ജു വാര്യര്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ നല്‍കിയ പരാതിയില്‍ പ്രതികരിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. മഞ്ജു വാര്യര്‍ നല്‍കിയ പരാതി വ്യക്തിപരമായതെന്നാണ് നടന്‍ പറഞ്ഞത്. തന്നോട് ഇവരില്‍ ആരെങ്കിലും പരാതി പറഞ്ഞാല്‍ ഇടപെട്ടേനെയെന്നും ജോയ് മാത്യു വ്യക്തമാക്കി. അതേസമയം അവര്‍ തമ്മിലുള്ള പ്രശ്‌നം അവര്‍ തന്നെ ഇടപെട്ട് തീര്‍ക്കുമെന്നാണ് കരുതുന്നത്. നവ മാധ്യമങ്ങള്‍ വന്ന ശേഷം ഇത്തരം വാര്‍ത്തകള്‍ക്ക് വലിയ പ്രാധാന്യം കിട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമാലോകത്തെ പരാതികള്‍ക്ക് പല കാരണങ്ങളുമുണ്ടാകാം. ഗ്ലാമറിന്റെ ലോകമാണ് സിനിമ. അതുകൊണ്ടുതന്നെ ചില പരാതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം കിട്ടും. ചില പരാതികള്‍ മാനസികരോഗം കൊണ്ടും, ചില പരാതികള്‍ വാര്‍ത്തകള്‍ക്ക് വേണ്ടിയുമാണെന്നും ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു.

അതേസമയം മഞ്ജു വാര്യര്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ നല്‍കിയ പരാതിയില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്ന് ഫെഫ്ക കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മഞ്ജുവിന്റെ കത്ത് ലഭിച്ചെങ്കിലും ക്രിമിനല്‍ കേസായതിനാല്‍ സംഘടനയ്ക്ക് ഇടപെടാനാകില്ലെന്നും ശ്രീകുമാര്‍ മേനോന്‍ ഫെഫ്ക അംഗമല്ലെന്നും ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഡിജിപിയെ നേരില്‍ കണ്ടാണ് മഞ്ജു പരാതി നല്‍കിയത്. അതിനു പിന്നാലെ ശ്രീകുമാര്‍ മേനോനെതിരായ പരാതിയില്‍ മഞ്ജു വാരിയര്‍ ഫെഫ്കയുടെ പിന്തുണ തേടി. മൂന്നുവരിയില്‍ മാത്രം ഒതുങ്ങുന്ന ഒരു കത്താണ് താരം ഫെഫ്കയ്ക്ക് നല്‍കിയത്. ശ്രീകുമാര്‍ മേനോനെതിരെ ഡിജിപിക്ക് പരാതി നല്‍കിയെന്നും കത്തില്‍ മഞ്ജു പറയുന്നു. ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപായപ്പെടുത്തുമോയെന്ന് ഭയപ്പെടുന്നതായും മഞ്ജു വാര്യര്‍ മഞ്ജു വാര്യര്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മഞ്ജു ഡിജിപിക്ക് പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button