MollywoodLatest NewsKeralaNews

പരസ്യ- സിനിമാ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ പൊലീസ് കേസെടുത്തു; കൂടുതൽ വിവരങ്ങൾ പുറത്ത്

തൃശൂര്‍: പ്രമുഖ പരസ്യ- സിനിമാ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ പൊലീസ് കേസെടുത്തു. നടി മഞ്ജു വാര്യരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് കേസ് എടുത്തത്. സ്ത്രീകളെ അപമാനിക്കുക, സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുക, ഗൂഢ ഉദ്ദേശത്തോടെ പിന്തുടരുക എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്.

ALSO READ: തീരാത്ത പ്രതിസന്ധി: ഭാരതീയ ജനതാ പാർട്ടിയിലേക്കുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഒഴുക്ക് തുടരുന്നു; ഒരാൾ കൂടി ബിജെപി പാളയത്തിൽ

തനിക്ക് ലഭിക്കുന്ന മികച്ച അവസരങ്ങള്‍ ശ്രീകുമാര്‍ മേനോന്‍ മറ്റുള്ളവരെ ഭീഷണിപ്പെടുത്തി തടസപ്പെടുത്തുകയാണെന്നും മഞ്ജു ആരോപിച്ചു. ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായ ഒടിയനില്‍ മഞ്ജുവാണ് നായികാ വേഷത്തിലെത്തിയത്. ചിത്രത്തിന്റെ റിലീസിന് ശേഷം ഉണ്ടായ ട്രോളുകള്‍ക്കും, സൈബര്‍ ആക്രമണങ്ങള്‍ക്കും പിന്നില്‍ ശ്രീകുമാര്‍ മേനോനും, സുഹൃത്തുമാണെന്നാണ് മഞ്ജുവിന്റെ പരാതി.

ALSO READ: ഇനി സൗദിയയുടെ മുഴുവൻ യാത്രകളും ആരംഭിക്കുന്നത് പുതിയ വിമാനത്താവളത്തിൽ നിന്നായിരിക്കുമെന്ന് അധികൃതർ

പരാതിയെ തുടര്‍ന്ന് ശ്രീകുമാര്‍ മേനോന്‍ മഞ്ജു വാര്യര്‍ക്കെതിരെ ഫേസ്ബുക്കിലിട്ട പോസ്റ്റും വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. താന്‍ നല്‍കിയ ലെറ്റര്‍ പാഡും, മറ്റ് രേഖകളും ശ്രീകുമാര്‍ മേനോന്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും മഞ്ജു പരാതിയില്‍ പറയുന്നു. മഞ്ജു വാര്യര്‍ നല്‍കിയ പരാതി തൃശ്ശൂര്‍ ജില്ലാ ക്രൈം ബ്രാഞ്ച് എസിപി സി.ഡി.ശ്രീനിവാസനാണ് അന്വേഷിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button