Latest NewsIndia

തമിഴകത്തിന്റെ സൂപ്പര്‍താരം രജനീകാന്തിനെ ബിജെപിയില്‍ ചേരാന്‍ പൂർണ്ണ മനസോടെ സ്വാഗതം ചെയ്ത് പൊൻ രാധാകൃഷ്ണൻ

അതെ സമയം രജനീകാന്ത് സ്വന്തം പാര്‍ട്ടി ആരംഭിച്ചാല്‍ അത് സംസ്ഥാത്തിന് നല്ലതാണ്. അതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നുവെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ തമിഴകത്തിന്റെ സൂപ്പര്‍താരം രജനീകാന്തിനെ ബിജെപിയില്‍ ചേരാന്‍ ക്ഷണിച്ചു.ബിജെപിയിലേക്ക് ഞാന്‍ അദ്ദേഹത്തെ പൂര്‍ണ്ണ മനസ്സോടെ സ്വാഗതം ചെയ്യുന്നു. സൂപ്പര്‍സ്റ്റാറായി തുടരുന്ന അദ്ദേഹം ബിജെപി പാര്‍ട്ടി അംഗത്വം സ്വീകരിച്ചാല്‍ ഞാന്‍ വളരെ സന്തോഷിക്കുമെന്ന് പൊന്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതെ സമയം രജനീകാന്ത് സ്വന്തം പാര്‍ട്ടി ആരംഭിച്ചാല്‍ അത് സംസ്ഥാത്തിന് നല്ലതാണ്. അതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നുവെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

മരട് ഫ്‌ളാറ്റ് : മുന്‍ ഇടത് ഭരണ സമിതി കുരുക്കിൽ , രണ്ട് സിപിഎം നേതാക്കളെ ഇന്ന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി 234 സീറ്റുകളില്‍ മത്സരിക്കുമെന്ന് രജനീകാന്ത് നേരത്തെ പറഞ്ഞിരുന്നു.ജനീകാന്തിന്റെ പാര്‍ട്ടിയുമായുളള സഖ്യത്തിനാണ് ബിജെപി ഒരുങ്ങുന്നത്. നരേന്ദ്രമോദി-അമിത് ഷാ കൂട്ടുകെട്ടിനെ രജനീകാന്ത് കൃഷ്ണനും അര്‍ജുനനും ആയി താരതമ്യം ചെയ്തത് ശ്രദ്ധേയമായിരുന്നു. രജനീകാന്തിന്റെ അനുനായികള്‍ നടന്‍ ബിജെപിയില്‍ ചേരുന്ന വസ്തുത നിരാകരിക്കുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button