WomenLife Style

ദിവസവും ഈന്തപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് ഗുണമോ ദോഷമോ ? വിദഗ്ദർ പറയുന്നതിങ്ങനെ

ഈന്തപ്പഴം എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു വസ്തുവാണ്.ഇവ കഴിച്ചാൽ രക്തം ഉണ്ടാകുമെന്ന് ഡോകർമാർ പോലും സാഷ്യപ്പെടുത്തിയിട്ടുണ്ട് .എന്നാൽ ഈന്തപ്പഴം ദിവസവും കഴിച്ചാൽ ആരോഗ്യത്തിന് എന്തെങ്കിലും ഗുണമോ ദോഷമോ ഉണ്ടോയെന്ന് പലർക്കും സംശയം തോന്നാം. ദി​വ​സ​വും ഈ​ന്ത​പ്പ​ഴം ക​ഴി​ക്കു​ന്ന​ത് രോ​ഗ​പ്ര​തി​രോധ ശേ​ഷി വർ​ദ്ധി​പ്പി​ക്കും. ഈ​ന്ത​പ്പ​ഴ​ത്തിൽ ധാ​രാ​ളം വൈ​റ്റ​മിൻ എ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഗർ​ഭി​ണി​കൾ ഈ​ന്ത​പ്പ​ഴം ക​ഴി​ക്കു​ന്ന​ത് ഹീ​മോ​ഗ്ലോ​ബി​ന്റെ തോ​ത് ഉ​യർ​ത്താൻ സ​ഹാ​യി​ക്കും. അതേപോലെ വയറ്റിൽ കിടക്കുന്ന കു​ഞ്ഞി​ന്റെ വ​ളർ​ച്ച​യ്ക്ക് വ​ള​രെ അ​ത്യാ​വ​ശ്യ ഘ​ട​ക​ങ്ങ​ളായ അ​യൺ, മാം​ഗ​നീ​സ്, സെ​ലേ​നി​യം, കാ​ത്സ്യം, ഫോ​സ്ഫ​റ​സ് എ​ന്നിവ ഈ​ന്ത​പ്പ​ഴ​ത്തിൽ അ​ട​ങ്ങി​യി​ട്ടു​ണ്ട്.

സ്ത്രീ​കൾ ഈ​ന്ത​പ്പ​ഴം കഴിക്കുന്നത് ഓ​സ്റ്റി​യോ​പെ​റോ​സി​സ് പോ​ലു​ള്ള രോ​ഗ​ങ്ങ​ളെ തടയാനും ഇല്ലാതാക്കാനും സഹായിക്കും.മാത്രമല്ല കാ​ത്സ്യ​മ​ട​ങ്ങി​യി​ട്ടു​ള്ള​തി​നാൽ സ​ന്ധി​വേ​ദ​ന​യും എ​ല്ല് തേ​യ്മാ​ന​വും പ​രി​ഹ​രി​ക്കും.നി​ശാ​ന്ധ​ത​യ്‌​ക്ക് ന​ല്ല മ​രു​ന്നു കൂ​ടി​യാ​ണി​ത്. ഈ​ന്ത​പ്പ​ഴ​ത്തിൽ അ​ട​ങ്ങി​യി​ട്ടു​ള്ള ഫ്ര​ക്ടോ​സും ഗ്ലൂ​ക്കോ​സും ശ​രീ​ര​ത്തി​ന് ന​ല്ല ഊർ​ജ്ജം നൽ​കു​ന്നു. ചർ​മ്മ​സൗ​ന്ദ​ര്യം മെ​ച്ച​പ്പെ​ടു​ത്താൻ ഈ​ന്ത​പ്പ​ഴ​ത്തി​ന് ക​ഴി​വുള്ളതിനാൽ നി​ത്യേന ഭ​ക്ഷ​ണ​ത്തിൽ ഉൾ​പ്പെ​ടു​ത്ത​ണം.

ഉണങ്ങിയ ഈന്തപ്പഴം കഴിച്ചാൽ ശരീരത്തിലെ കോളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും നല്ലതാണ്.കൂടാതെ രാത്രിയിൽ വെള്ളത്തിലിട്ട ഈന്തപ്പഴം രാവിലെ വെള്ളത്തോടുതന്നെ കഴിച്ചാലും ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഈന്തപ്പഴം മുറിച്ച് പന്ത്രണ്ട് മണിക്കൂർ തേനിലിട്ട് വെച്ചതിനു ശേഷം കഴിച്ചാൽ വണ്ണം വേഗത്തിൽ കുറയും.എന്നാൽ ഇതേ ഈന്തപ്പഴം വെറുതെ കഴിച്ചാൽ വണ്ണം വെയ്ക്കുകയും ചെയ്യും എന്നുള്ള കാര്യം പ്രത്യേകം ശ്രദ്ധിക്കണം .അറബ് രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന ഈ കനി ഇന്ന് മലയാളികളുടെ പ്രിയ ഭക്ഷണ വസ്തുവാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button