KeralaLatest NewsNews

തിരിച്ചടിയോ? എറണാകുളത്ത് അപരന് ആയിരത്തിലേറെ വോട്ടുകള്‍

കൊച്ചി : അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എറണാകുളത്ത് തിരിച്ചടി നേരിട്ട് ഇടതുപക്ഷം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയിയുടെ അപരന് ആയിരത്തിലേറെ വോട്ടുകള്‍ ലഭിച്ചുവെന്നാണ് വിവരം. 57 ബൂത്തുകല്‍ എണ്ണിയപ്പോള്‍ അപരന്‍ കെ എം മനുവിന് 1251 വോട്ടുകളാണ് ലഭിച്ചത്. മനു റോയിക്ക് ലഭിച്ചത് 17137 വോട്ടുകളാണ് ലഭിച്ചത്.

ബിജെപി സ്ഥാനാര്‍ത്ഥി സിജി രാജഗോപാലിന് 5642 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഒന്നാം സ്ഥാനത്ത് 3258 വോട്ടുകള്‍ക്ക് മുന്നിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ വിനോദാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന് ആദ്യറൗണ്ടില്‍ 3000 ലേറെ വോട്ടുകളുടെ ലീഡാണ് ലഭിച്ചിരുന്നത്. അതേസമയം ഇത്തവണ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ എറണാകുളത്ത് എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് മൂന്ന് വോട്ടിന്റെ ലീഡ് നേടാനായിരുന്നു.

അതേസമയം വട്ടിയൂര്‍ക്കാവില്‍ തുടക്കം മുതല്‍ തന്നെ എല്‍ഡിഎഫിന്റെ വി.കെ.പ്രശാന്ത് മുന്നേറുന്നുണ്ട്. കോന്നിയില്‍ ആദ്യഘട്ടത്തില്‍ യു.ഡി.എഫ് ലീഡ് ചെയ്തിരുന്നുവെങ്കിലും പിന്നീട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.യു ജനീഷ് കുമാര്‍ ലീഡ് പിടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button