Latest NewsKeralaNews

ഉപതിരഞ്ഞെടുപ്പ്; മഞ്ചേശ്വരത്ത് ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. മഞ്ചേശ്വരത്ത് ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി. യുഡിഎഫ് സ്ഥാനാര്‍ത്ഥി എം സി കമറുദ്ദീന്‍ ആണ് മുന്നിട്ട് നില്‍ക്കുന്നത്. 830 വോട്ടുകള്‍ക്കാണ് കമറുദ്ദീന്‍ മുന്നിട്ട് നില്‍ക്കുന്നത്.

എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ടി. ജെ. വിനോദ് 325 വോട്ടുകള്‍ക്കു മുന്നില്‍. കോന്നയില്‍ യുഡിഎഫിന്റെ പി. മോഹന്‍രാജ് 460 വോട്ടുകള്‍ക്കും മുന്നിലാണ്. വട്ടിയൂർക്കാവിൽ വി. കെ. പ്രശാന്ത് 315 വോട്ടിന് മുന്നിൽ.

മഹരാഷ്ട്ര, ബിഹാര്‍ എന്നിവിടങ്ങളിലെ ഓരോ ലോക്‌സഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഇന്ന് നടക്കുന്നുണ്ട്. 21-നാണ് എല്ലായിടങ്ങളിലും വോട്ടെടുപ്പ് നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button