KeralaLatest NewsNews

ഉപതെരഞ്ഞെടുപ്പ്: രണ്ട് മണ്ഡലങ്ങളിൽ സംഭവിച്ചത് എൽ.ഡി.എഫിന്റെ വിജയമല്ല, കോൺഗ്രസിന്റെ പരാജയമാണ്; തുറന്നടിച്ച് കെ.സുധാകരൻ

കണ്ണൂര്‍: അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ട് സിറ്റിംഗ് സീറ്റുകളിൽ ഉണ്ടായത് എൽ.ഡി.എഫിന്റെ വിജയമല്ല കോണ്‍ഗ്രസിന്റെ പരാജയമെന്നു കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കോണ്‍ഗ്രസിന്റെ നയപരമായ പാളിച്ചയാണു തിരിച്ചടിക്കു കാരണം. പരാജയം ചര്‍ച്ചയ്ക്കു വിധേയമാകണം. തെറ്റ് തിരുത്താന്‍ നേതൃത്വം തയാറാകണം. അതേമയം ഇത് എല്‍ഡിഎഫിന്റെ വിജയമല്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

ALSO READ: ഉപതെരഞ്ഞെടുപ്പ്: ഹിമാചൽ പ്രദേശിൽ ബി ജെ പിക്ക് തിളക്കമാർന്ന വിജയം

കോന്നി ,വട്ടിയൂർക്കാവ്, സിറ്റിംഗ് സീറ്റുകളിലാണ് കോൺഗ്രസ് സ്ഥാനാർഥികൾ പരാജയപ്പെട്ടത്. എന്നാൽ എൽ.ഡി.എഫ് സിറ്റിംഗ് സീറ്റായ അരൂരിൽ കോൺഗ്രസ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ വിജയിച്ചു. എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളും യു.ഡി.എഫ് നിലനിർത്തി.

ALSO READ: പ്രധാന്‍ മന്ത്രി ഇന്നൊവേറ്റീവ് ലേണിംഗ് പദ്ധതി: ശാസ്ത്രീയ നവോത്ഥാനവും സാംസ്‌കാരിക പുനരുജ്ജീവനവും രാജ്യത്തിന് ആവശ്യം; ഉപരാഷ്ട്രപതി പറഞ്ഞത്

shortlink

Related Articles

Post Your Comments

Related Articles


Back to top button