Latest NewsKeralaNews

കേരളത്തില്‍ അതിതീവ്ര മിന്നലുകള്‍ : കിലോമീറ്ററുകളോളം നീളുന്ന മിന്നല്‍ചാലകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വീട് സുരക്ഷിതമാക്കുന്നതിന് ഈ മാര്‍ഗങ്ങള്‍

മുന്‍കാലങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കിലോമീറ്ററുകളോളം നീളുന്ന അതിതീവ്രമിന്നലുകള്‍ ഉണ്ടാകുന്നു. മിന്നല്‍ മൂലമുളള നാശനഷ്ടങ്ങളും ജീവഹാനിയും വര്‍ധിച്ചു വരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇടിമിന്നല്‍പോലെ മാരകമായ നാശനഷ്ടം വിതയ്ക്കാന്‍ കഴിവുള്ള നശീകരണ ശക്തികളെ മുന്‍കൂട്ടി നിര്‍ണയിച്ച് തടുക്കാനാകില്ല. മറിച്ച് വീടുകളെയും, മറ്റ് കെട്ടിടങ്ങളെയും എക്കാലവും ഇടിമിന്നലില്‍ നിന്ന് സംരക്ഷിച്ച് സുരക്ഷാവലയം ഒരുക്കാന്‍ മിന്നല്‍ രക്ഷാ ചാലകങ്ങള്‍ സഹായിക്കുന്നു.

Read Also : കേരളത്തിലെ കാലാവസ്ഥയില്‍ ഉണ്ടായിരിക്കുന്നത് അസാധാരണ പ്രതിഭാസങ്ങള്‍ : പ്രകൃതിദുരന്തങ്ങള്‍ക്ക് വഴിവെച്ചത് കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം : അതിതീവ്ര ഇടിമിന്നലിനുള്ള കാരണവും കണ്ടെത്തി

മഴമേഘങ്ങള്‍ തമ്മിലോ, മഴമേഘവും ഭൂമിയും തമ്മിലുള്ള ദൃശ്യമായ വൈദ്യുതി ചാലകമാണ് മിന്നല്‍. ചിലപ്പോള്‍ വന്നെത്തുന്ന സ്ഥലം വരെ കിലോമീറ്ററുകള്‍ നീളുന്ന മിന്നല്‍ ചാലകവും കാണാറുണ്ട്. മേഘങ്ങളുടെ അടിഭാഗത്ത് നെഗറ്റീവ് ചാര്‍ജും, മുകള്‍ ഭാഗത്ത് പോസിറ്റീവ് ചാര്‍ജും ഉളവാ ക്കുമ്പോള്‍ നെഗറ്റീവ് ചാര്‍ജ് തൊട്ടുതാഴെയുള്ള ഭൂമിയുടെ അന്തരീക്ഷത്തില്‍ പോസിറ്റീവ് ചാര്‍ജ് സംജാതമാകുകയും വലിയൊരു കപ്പാസിറ്ററിന്റെ അവസ്ഥ ഉണ്ടാകുകയും ചെയ്യുന്നു. രണ്ടു മേഘങ്ങള്‍ തമ്മിലോ, മേഘവും ഭൂമിയും തമ്മില്‍ സാധ്യതയുളള ഊര്‍ജം (Potential energy) 10000 V/cm ആകുമ്പോള്‍ വായുവില്‍ കാന്തികശക്തിയാല്‍ മിന്നല്‍ (Lightening) ഉത്ഭവിക്കുകയും െചയ്യുന്നു.

മേല്‍പ്പറഞ്ഞ നെഗറ്റീവ് ഡിസ്ചാര്‍ജ് ഉയരമുള്ള കെട്ടിടങ്ങളിലും, മരങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും ഉറപ്പായ പ്രഹരശേഷി ഏല്‍പ്പിക്കുന്നു. അന്തരീക്ഷത്തില്‍ ഇടിമിന്നലിനുള്ള ശക്തമായ കാന്തികവലയങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെ അവ ഭൂമിക്കടിയിലേക്ക് സുരക്ഷിതമായി കടത്തിവിട്ടാല്‍ (Earthing) നാശനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുന്നു. മിന്നല്‍ രക്ഷാ ചാലകങ്ങള്‍ സ്ഥാപിക്കുമ്പോള്‍, അവയുടെ ടെര്‍മിനലിന്റെ പരിധിയിലുള്ള വൈദ്യുതി ചാര്‍ജിനെ ആഗിരണം ചെയ്ത് എര്‍ത്ത് ചെയ്യുന്നതിലൂടെ വീടിനെ മൊത്തമായി സംരക്ഷിക്കാനാകുന്നു.

വീടുകളുടെ ഏറ്റവും ഉയരമുള്ള പ്രതലത്തില്‍ മൂന്നു മീറ്റര്‍ മുതല്‍ അഞ്ചു മീറ്റര്‍ പൊക്കത്തിലാണ് എയര്‍ ടെര്‍മിനല്‍ ഘടിപ്പിക്കാറ്. 30 മീറ്റര്‍ – 50 മീറ്റര്‍ ചുറ്റളവില്‍ വീടിന് സുരക്ഷിത വലയം തീര്‍ക്കുന്ന ടെര്‍മിനല്‍ സിംഗിള്‍ പോള്‍, സെവന്‍ പോള്‍ മോഡലുകളില്‍ രക്ഷാ ചാലകം ലഭ്യമാണ്.

എര്‍ത്തിങ് സ്റ്റേഷനിലേക്ക് (25 mm x 3 mm) കോപ്പര്‍ സ്ട്രിപ്പ് വഴിയും, 70 mm<sup>2</sup> ഇന്‍സുലേറ്റഡ് ഹൈ ടെന്‍ഷന്‍ കോപ്പര്‍ കേബിള്‍ വഴിയും മിന്നല്‍ തരംഗങ്ങളെ എത്തിക്കാന്‍ കഴിയും. 1 1/2 ഇഞ്ച് വ്യാസമുള്ള പി.വി.സി പൈപ്പിലൂടെ സ്ട്രിപ്പും, ഒരു ഇഞ്ച് വ്യാസമുള്ള പി.വി.സി പൈപ്പിലൂടെ കോപ്പര്‍ കേബിളും കടത്തിവിട്ടാണ് എര്‍ത്തിങ് സജ്ജമാക്കുന്നത്. ചെലവേറുമെങ്കിലും വീടിന് ഇത് സുരക്ഷിതമായിരിയ്ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button