Latest NewsIndia

ഭീകരസംഘടകള്‍ ലക്ഷ്യമിടുന്നത്‌ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഡല്‍ഹിയിലെ വീടുകള്‍

ജുമാ മസ്ജിദ്, ഡല്‍ഹി പോലീസ് ആസ്ഥാനം, കോടതി,ചാന്ദ്‌നി ചൗക്ക് എന്നിവയും വളരെ പ്രധാന്യമുളള മേഖലയാണ്.

ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പാക് ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ തൊയ്ബയും ജമാത്ത് ഉദ്ധവയും ഒക്ടോബര്‍ അവസാനത്തോടെ ഡല്‍ഹിയിലെ റോ, കരസേന ഓഫീസുകള്‍ക്ക് നേരേ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതരെയാണ് ലക്ഷ്യമിടുന്നത്.ഉദ്യോഗസ്ഥരുടെടെ ഡല്‍ഹിയിലെ വീടുകള്‍ ലക്ഷ്യമിടുന്നതായും റിപ്പോര്‍ട്ടുണ്ട്.

രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൈമാറി.ഡല്‍ഹിയിലെ 400 ലധികം കെട്ടിടങ്ങളും ,വിപണികളും ലക്ഷ്യമിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ 18 ജില്ലകളില്‍ എട്ട് ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദം നല്‍കി. ഈ ജില്ലകളിലെ സ്‌ഫോടന സാധ്യതയുളള കെട്ടിടങ്ങളും, മാര്‍ക്കറ്റുകളും സുരക്ഷ വലയത്തിലാണ്.ഗ്രാനേഡ് ആക്രമണമാണ് തീവ്രവാദികള്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

തന്ത്ര പ്രധാന സ്ഥലങ്ങളിലും വെടിവയ്പ് ഉണ്ടാകാം.രാഷ്ട്ര പതി ഭവന്‍, പാര്‍ലമെന്റ് ,പ്രധാനമന്ത്രിയുടെ ഓഫീസ്, സേന ഭവന്‍, ഖാന്‍മാര്‍ക്കറ്റ്,കോണാട്ട് പാലസ് എന്നീ പ്രധാന സ്ഥലങ്ങള്‍ നിരീക്ഷണത്തിലാണ്. ജുമാ മസ്ജിദ്, ഡല്‍ഹി പോലീസ് ആസ്ഥാനം, കോടതി,ചാന്ദ്‌നി ചൗക്ക് എന്നിവയും വളരെ പ്രധാന്യമുളള മേഖലയാണ്.

425 സ്ഥലങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും കനത്ത സുരക്ഷയിലുമാണ് ഒരുങ്ങിയിരിക്കുന്നത്. സംശായസ്പദമായ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ജാഗ്രത പാലിക്കാനും അധികൃതരെ അറിയിക്കാനും ഡല്‍ഹി പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button