KeralaLatest NewsNews

തുഷാർ വെള്ളാപ്പള്ളിയുടെ ഫേസ്ബുക് പേജിൽ വിവാദ പോസ്റ്റിട്ട പ്രവര്‍ത്തകനെ ബിഡിജെഎസ് പുറത്താക്കി

ആലപ്പുഴ: പാർട്ടി അധ്യക്ഷൻ ശ്രീ. തുഷാർ വെള്ളാപ്പള്ളിയുടെ ഫേസ്ബുക് പേജിൽ വിവാദ പോസ്റ്റിട്ട പ്രവര്‍ത്തകനെ ബിഡിജെഎസ് പുറത്താക്കി. ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്തിരുന്ന കിരണ്‍ ചന്ദ്രനെ ആണ് പാര്‍ട്ടി വിരുദ്ധ നടപടിയുടെ പേരിൽ പുറത്താക്കിയത്. വട്ടിയൂര്‍ക്കാവില്‍ വമ്പിച്ച ഭൂപിരക്ഷത്തില്‍ എല്‍ഡിഎഫ് വിജയം കൈവരിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും മണ്ഡലത്തിലെ വിജയി വി കെ പ്രശാന്തിനെയും അഭിനന്ദിച്ചുള്ളതായിരുന്നു പോസ്റ്റ്. തുഷാര്‍ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പേജില്‍ ” പിന്നോക്കക്കാരനായ മുഖ്യമന്ത്രിയും മുന്നോക്ക ഭൂരിപക്ഷ മണ്ഡലത്തില്‍ നിന്നും വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച പിന്നോക്കക്കാരനും ഒരുമിച്ച്‌ തലയുയര്‍ത്തി നില്‍ക്കുന്ന ഈ കാഴ്ച കേരളത്തില്‍ അധസ്ഥിത ജനവിഭാഗങ്ങള്‍ക്ക് ഏറെ പ്രതീക്ഷ പകരുന്നതാണ് എന്ന കുറിപ്പും വികെ പ്രശാന്തിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റേയും ചിത്രവുമാണ് പോസ്റ്റ് ചെയ്തത്.

Also read : ഉത്തര്‍പ്രദേശിലെ 11 നിയമസഭാ സീറ്റുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പ് : കനത്ത തോൽ‌വി ഏറ്റുവാങ്ങി ബിഎസ്പി : മികച്ച ജയം നേടി ബിജെപി സഖ്യം

അധികം വൈകാതെ പോസ്റ്റ് പിന്‍വലിച്ച തുഷാര്‍ വെള്ളാപ്പള്ളി അഭിനന്ദന പോസ്റ്റ് ഇട്ടത് എഫ് ബി പേജ് നോക്കുന്ന വ്യക്തിയാണെന്ന് വിശദീകരിച്ച്‌ മറ്റൊരു കുറിപ്പും പോസ്റ്റ് ചെയ്തു. ഒരു അഡ്മിന്‍ പാനലാണ് ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത്. അതിലൊരു വ്യക്തിക്ക് സംഭവിച്ച പിഴവായിരുന്നു ആദ്യത്തെ ഫേസ്ബുക്ക് പോസ്റ്റ്. ബിഡിജെഎസ് എന്നും എന്‍ഡിഎ മുന്നണിയുടെ അവിഭാജ്യ ഘടകമാണ്. അതില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. കോന്നിയിലുള്‍പ്പെടെ എന്‍ഡിഎയ്ക്കുണ്ടായ വോട്ട് വര്‍ദ്ധനവ് ശുഭസൂചന തന്നെയാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ തുഷാർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button