Latest NewsIndiaInternational

ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലും ഇന്ത്യ കുതിക്കുന്നു, ലോക ബാങ്കിന്റെ വാര്‍ഷിക ബിസിനസ് റിപ്പോര്‍ട്ടില്‍ മികച്ച പ്രകടനം കാഴ്ച വച്ച രാജ്യങ്ങളില്‍ ആദ്യ പത്തിലും ഇന്ത്യ

2014ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാര മേറ്റപ്പോള്‍ 190 രാജ്യങ്ങളില്‍ ഇന്ത്യ 142ാം സ്ഥാനത്തായിരുന്നു.

ലോക ബാങ്കിന്റെ വാര്‍ഷിക ഈസ് ഓഫ് ഡുയിംഗ് ബിസിനസ് റിപ്പോര്‍ട്ടില്‍ ഇന്ത്യയ്ക്ക് നേട്ടം. റാങ്കിംഗില്‍ 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 63ാം സ്ഥാനത്തേക്ക്‌ ഇന്ത്യയുടെ കുതിപ്പ്. വ്യാഴാഴ്ച പുറത്തിറക്കിയ പട്ടികയില്‍ തുടര്‍ച്ചയായ മൂന്നാം തവണയും മികച്ച പ്രകടനം കാഴ്ച വച്ച രാജ്യങ്ങളില്‍ ആദ്യ പത്തിലും ഇന്ത്യ ഇടം നേടി. ഇത് 20 വര്‍ഷത്തിനിടയില്‍ വളരെ കുറച്ച്‌ രാജ്യങ്ങള്‍ക്ക് മാത്രം കിട്ടിയ നേട്ടമാണ്.2014ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാര മേറ്റപ്പോള്‍ 190 രാജ്യങ്ങളില്‍ ഇന്ത്യ 142ാം സ്ഥാനത്തായിരുന്നു.

കോണ്‍ഗ്രസിന്റെ കുത്തക സീറ്റില്‍ രാഹുലിന്റെ വിശ്വസ്തനായ ദേശീയ വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല അടിതെറ്റി വീണു

2017 ല്‍ ഇത് 130ാം സ്ഥാനത്തായിരുന്നു. 2019 തുടക്കത്തില്‍ 77ാം സ്ഥാനത്തേക്ക് എത്തിയിരുന്നു. ഇപ്പോൾ 63 ലേക്ക് എത്തിയിരിക്കുകയാണ്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ വലുപ്പം കണക്കിലെടുത്ത് രാജ്യം പിന്തുണയ്ക്കുന്ന പരിഷ്‌കരണ ശ്രമങ്ങളെ ലോക ബാങ്ക് അഭിനന്ദിച്ചു.ഒരു അപവാദവുമില്ലാതെ ഇത് ചെയ്ത മറ്റു രാജ്യങ്ങള്‍ വളരെ കുറവാണെന്നും ലോക ബാങ്കിലെ ഡവലപ്പ്‌മെന്റ് ഇക്കണമോകിസ് ഡയറക്ടര്‍ സിമിയോണ്‍ ജാങ്കോവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button