Life Style

വാർധക്യത്തിലെ ക്യാൻസറിനു പ്രോട്ടോൺ തെറാപ്പി മികച്ചത്

കണ്ഡനാളത്തിൽ നിന്നും വയറ്റിലേക്കുള്ള ട്യൂബിൽ പിടിപെടുന്ന എസോഫഗൽ ക്യാൻസറിന്റെ ടിഷ്യൂ പൂർണ്ണമായും നീക്കാൻ പ്രോട്ടോൺ തെറാപ്പിയിലൂടെ സാധിക്കും. 65 വയസ്സ് പിന്നിട്ടവർക്കിടയിൽ വ്യാപകമാകുന്ന എസോഫഗൽ ക്യാൻസർ ചികിൽസയിലാണ് പ്രോട്ടോൺ തെറാപ്പി കൂടുതൽ ഫലപ്രദമാകുക.

മയോ ക്ലിനിക്ക് ക്യാൻസർ സെന്റ്ർ,എംഡി ആൻഡേഴ്സൺ ക്യാൻസർ സെന്റ്ർ,യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് ക്യാൻസർ സെന്റർ എന്നിവ സംയുക്തമായി നടത്തിയ പഠനത്തിന്റെ റിപ്പോർട്ടുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സാധാരണ രീതിയിൽ എസോഫഗൽ ക്യാൻസർ രോഗികളായ വൃദ്ധരിൽ ചികിൽസക്കും,ശസ്ത്രക്രിയക്കും ശേഷം ഹൃദയ,ശ്വാസകോശ രോഗങ്ങൾ പിടിപെടാറുണ്ട്.അതു കൊണ്ടുതന്നെ ഫലപ്രദമായ രീതിയിൽ കീമോതെറാപ്പിയോ,മറ്റ് ചികിൽസകളോ ഇവർക്ക് നൽകാനും സാധിക്കില്ല. എന്നാൽ പഠനസംബന്ധമായി ഇവർക്ക് പ്രോട്ടോൺ തെറാപ്പി നൽകിയതോടെ ഇത്തരത്തിൽ ഹൃദയ,ശ്വാസകോശ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വളരെ കുറഞ്ഞതായി കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button