KeralaLatest NewsNews

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ റണ്‍വേ നവീകരണം; ഈ സമയങ്ങളിൽ വിമാനസർവീസ് ഉണ്ടാകില്ല

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ റണ്‍വെ നവീകരണം കണക്കിലെടുത്ത് പുതിയ സമയപ്പട്ടിക നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. അടുത്തമാസം 20നാണ് റൺവേ നവീകരണം ആരംഭിക്കുന്നത്. റണ്‍വെ നവീകരണ സമയത്തു രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെ വിമാന സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. ഈ സമയത്തുള്ള വിമാനങ്ങള്‍ രാത്രിയിലേക്കു പുനഃക്രമീകരിച്ചു. മാര്‍ച്ച്‌ 28 വരെയാണ് പുതിയ പട്ടികനിലനിൽക്കുന്നത്.

Read also: വാർത്തകൾക്കായി ന്യൂസ് ടാബ് അവതരിപ്പിച്ച് ഫേസ്ബുക്ക്; ആദ്യ ഘട്ടം അമേരിക്കയിൽ

ആഴ്ചയില്‍ 1346 സര്‍വീസുകളാണു കൊച്ചി വിമാനത്താവളത്തില്‍ നിന്നുണ്ടാകുക. തിരക്ക് ഒഴിവാക്കാന്‍ ആഭ്യന്തര യാത്രക്കാര്‍ക്കുള്ള ചെക്ക്-ഇന്‍ സൗകര്യം മൂന്നു മണിക്കൂര്‍ മുന്‍പാക്കിയിട്ടുണ്ട്. നിലവില്‍ സൗദിയ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഇന്ത്യ എന്നിവ സൗദിയിലെ വിവിധ വിമാനത്താവളങ്ങളിലേക്കു സര്‍വീസ് നടത്തുന്നുണ്ട്. അതേസമയം രാജ്യാന്തര വിഭാഗത്തില്‍ രണ്ടും ആഭ്യന്തര വിഭാഗത്തില്‍ നാലും സര്‍വീസുകള്‍ റണ്‍വെ നവീകരണവുമായി ബന്ധപ്പെട്ടുള്ള സമയ പുനഃക്രമീകരണത്തില്‍ നഷ്ടപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button