InternationalKauthuka Kazhchakal

‘ ഇതൊക്കെ സിംപിളല്ലേ’; കാറോടിക്കുന്ന എലികള്‍, അമ്പരന്ന് ശാസ്ത്രലോകം

എലികള്‍ കാറോടിക്കുന്നതിനെക്കുറിച്ചൊന്ന് ആലോചിച്ച് നോക്കൂ… തനിയെ ഡോര്‍ തുറന്ന് ഡ്രൈവിങ്ങ് സീറ്റില്‍ കയറി, ലക്ഷ്യസ്ഥാനത്തേക്ക് വാഹനമോടിച്ച് പോകുന്ന എലികള്‍… ഇതൊക്കെ വല്ല കാര്‍ട്ടൂണുകളിലോ ഗ്രാഫിക്കല്‍ സിനിമകളിലോ ഒക്കെയേ നടക്കൂ എന്നായിരിക്കും നമ്മള്‍ കരുതിയിരിക്കുന്നത്. എന്നാല്‍ ഒന്ന് കേട്ടോളൂ… എലികള്‍ കാറോടിക്കും നല്ല അസ്സലായി തന്നെ.

ALSO READ: ‘കേരളത്തില്‍ ന്യൂനപക്ഷവും ബിജെപിയും ഒന്നിച്ചുഭരിക്കുന്ന കാലം അധികം വൈകാതെ വരും’ – രാജസേനന്‍ ; വീഡിയോ

തങ്ങള്‍ക്ക് പാകമാകുന്ന കുഞ്ഞുകാറുകളില്‍, തനിയെ ഡോര്‍ തുറന്നുകയറി, സ്റ്റിയറിംഗ് പിടിച്ചും ബാലന്‍സ് ചെയ്തും എലികള്‍ കാറോടിച്ച് പോകുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. വെര്‍ജീനിയയിലെ റിച്ച്മണ്ട് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ശാസ്ത്രജ്ഞരാണ് ഈ അമ്പരപ്പിക്കുന്ന കണ്ടെത്തലിന് പിന്നില്‍. എലികള്‍ക്ക് പാകമാകുന്ന കുഞ്ഞ് മോട്ടോര്‍ കാറുകള്‍ രൂപകല്‍പന ചെയ്തായിരുന്നു ഈ കണ്ടെത്തല്‍ നടത്തിയത്. എലികള്‍ക്ക് കാറോടിക്കുന്നതില്‍ പ്രത്യേകം പരിശീലനവും നല്‍കി. വളരെയധികം ബുദ്ധിശക്തിയുള്ള ജീവിവര്‍ഗമാണ് എലികള്‍ എന്ന് കണ്ടെത്തിയ പല പഠനങ്ങളുടേയും അടിസ്ഥാനത്തിലാണ് ശാസ്ത്രജ്ഞര്‍ ഇത്തരമൊരു പരിശ്രമത്തിന് മുതിര്‍ന്നത്.

ആറ് പെണ്‍ എലികളെയും 11 ആണ്‍ എലികളെയുമാണ് കാര്‍ ഡ്രൈവ് ചെയ്യാന്‍ പഠിപ്പിച്ചത്. ഡ്രൈവിങ്ങ് എളുപ്പത്തില്‍ പഠിച്ചെടുത്തു എന്നത് മാത്രമല്ല, അവര്‍ മടികൂടാതെ ഏറെ സന്തോഷത്തോട് കൂടിയാണ് ആ പ്രവൃത്തി ചെയ്യുന്നതെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഒരു ഡ്രൈവിന് ശേഷം എലിയില്‍ കാണുന്ന ഹോര്‍മോണ്‍ നിലയിലുള്ള വ്യത്യാസത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശാസ്ത്രജ്ഞര്‍ ഇക്കാര്യം വിശദീകരിക്കുന്നത്.

ALSO READ: പൊതുപ്രവര്‍ത്തനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച നേതാവ്; ആര്‍ ചന്ദ്രചൂഡന്‍ നായര്‍ അനുസ്മരിക്കപ്പെടുമ്പോള്‍

‘വളരെ ബുദ്ധിമുട്ടുള്ള ഒരു ടാസ്‌ക് പഠിച്ചുകഴിയുമ്പോള്‍ എലികള്‍ വളരെയധികം സന്തോഷിക്കുന്നതായാണ് കാണപ്പെടുന്നത്. അതായത് പുതിയൊരു ജോലി, അല്ലെങ്കില്‍ കഴിവ് സ്വായത്തമാക്കുന്നതിലൂടെ അവര്‍ ആവേശം കൊള്ളുന്നു. അവരുടെ ബുദ്ധിശക്തി നമ്മള്‍ മനസിലാക്കുന്നതിനേക്കാളൊക്കെ മുകളിലാണ് എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്..’- പഠനസംഘാംഗവും റിച്ചമണ്ട് യൂണിവേഴ്്സിറ്റി സൈക്കോളജി വിഭാഗം ഗവേഷകയുമായ കെല്ലി ലംബേര്‍ട്ട് വ്യക്തമാക്കി.

സാമൂഹിക മൂല്യങ്ങളും സാമൂഹിക താല്‍പര്യങ്ങളുമുള്ള ജീവികളാണ് എലികള്‍ എന്ന് മുമ്പ് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. കുടുംബം, ബന്ധങ്ങള്‍ എന്നിവയ്ക്കെല്ലാം വലിയ സ്ഥാനങ്ങള്‍ നല്‍കുന്നവരാണ് എലികള്‍. തങ്ങള്‍ താമസിക്കുന്ന വീട്ടിലെ മനുഷ്യരോട് വരെ വലിയ അളവില്‍ സ്നേഹവും കൂറും പുലര്‍ത്തുന്നവരാണ് എലികളെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button