KeralaLatest NewsNews

സൗമ്യതയില്ലാതെ സൗമിനി; ഹൈബി മേയർ പോര് രൂക്ഷം; കോൺഗ്രസിൽ ചെളി വാരിയേറ് തുടരുന്നു

കൊച്ചി: ഉപതെരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞതുമായി ബന്ധപ്പെട്ട വിവാദത്തിൽ കൊച്ചി മേയർ സൗമിനിയും, ഹൈബി ഈഡൻ എംപിയും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. ഉപതെരഞ്ഞെടുപ്പ് പോളിങ് ദിനത്തിൽ കൊച്ചിയിലുണ്ടായ കനത്ത മഴയിൽ വെള്ളക്കെട്ടുണ്ടായതിന്‍റെ ഉത്തരവാദിത്തം തന്‍റെ മേൽ ചാർത്തി തരാനാണ് ഹൈബി ശ്രമിക്കുന്നതെന്ന് സൗമിനി പറഞ്ഞു. കൊച്ചിയുടെ വളര്‍ച്ചയ്ക്ക് എല്ലാ ജനപ്രതിനിധികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും നേട്ടങ്ങള്‍ മാത്രം സ്വന്തം പേരിലാക്കി നടന്നാൽ പോരെന്നും സൗമിനി ജയിൻ തുറന്നടിച്ചു.

ALSO READ: ദീപപ്രഭയിൽ താമര; ഹരിയാനയിൽ ഖട്ടർ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നത് ദീപാവലി ദിനത്തിൽ

മേയര്‍ രാജി വെച്ചേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഉയര്‍ന്നു. ഇതിനിടെയിലായിരുന്നു ഹൈബി ഈഡന്‍റെ പരാമര്‍ശം. ഉപതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറയാനുള്ള കാരണം കോർപ്പറേഷനിലെ അഴിമതിയാണെന്ന തരത്തിലായിരുന്നു ഹൈബിയുടെ വിമർശനം. പല തട്ടിലുള്ള ജനപ്രതിനിധികളുടെ പ്രവര്‍ത്തനഫലമായാണ് കൊച്ചിയിൽ വികസനമുണ്ടായതെന്നും ചിലര്‍ കോര്‍പ്പറേഷനെതിരെ മാത്രം തിരിയുന്നത് തെറ്റിദ്ധാരണ കൊണ്ടാണെന്നും മേയര്‍ പറഞ്ഞു.

വെള്ളക്കെട്ട് സംബന്ധിച്ച ഹര്‍ജിയിൽ കൊച്ചി കോര്‍പ്പറേഷൻ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനമേറ്റു വാങ്ങിയ സാഹചര്യത്തിലായിരുന്നു നേതാക്കളുടെ വിമര്‍ശനം. അതേസമയം, കൊച്ചി മേയറെ മാറ്റണമെന്നും ഇല്ലെങ്കിൽ അടുത്ത കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പ് വിജയിക്കില്ലെന്നും കോൺഗ്രസിൽ ഒരു വിഭാഗം ശക്തമായി ആവശ്യപ്പെടുന്നുണ്ട്. നിയമസഭയിലേയ്ക്ക് സത്യപ്രതിജ്ഞ ചെയ്യുന്നതിന്‍റെ ഭാഗമായി ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദ് രാജി വെക്കുന്നതോടൊപ്പം കൊച്ചി മേയറെയും മാറ്റണമെന്നാണ് ആവശ്യം. എന്നാൽ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും സൗമിനി ജയിനെ മാറ്റേണ്ടതില്ലെന്നുമാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ്റെ നിലപാട്.

ALSO READ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന്‍ നിരാഹാരസമരത്തില്‍

പോളിങ് ദിവസം കൊച്ചി നഗരത്തിലുണ്ടായ കനത്ത വെള്ളക്കെട്ട് മൂലം ജനജീവിതം ദുസ്സഹമായതോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കൊച്ചി ഡെപ്യൂട്ടി മേയറുമായ ടി ജെ വിനോദടക്കമുള്ള നേതാക്കള്‍ കടുത്ത പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഇതിനു പിന്നാലെ കൊച്ചി മേയര്‍ സൗമിനി ജയിനെതിരെ എ, ഐ ഗ്രൂപ്പ് നേതാക്കള്‍ ഒറ്റക്കെട്ടായി രംഗത്തു വരികയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button