Latest NewsNewsIndia

ഹരിയാനയിൽ എൻഡിഎ സർക്കാർ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ ഉടൻ

ന്യൂഡൽഹി: ഹരിയാനയിൽ എൻഡിഎ സർക്കാർ അധികാരത്തിലേക്ക്. ഖട്ടർ ഇന്ന് ഗവർണറെ കാണുമെന്ന് അമിത് ഷാ അറിയിച്ചു. ബിജെപി-ജെജെപി ചർച്ചയ്ക്ക് ശേഷം ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നേരത്തെ ജെജെപിയുമായി ചേർന്ന് സർക്കാരുണ്ടാക്കുമെന്ന് കോൺഗ്രസ് പറഞ്ഞിരുന്നു. എന്നാൽ കോൺഗ്രസിനൊപ്പം ചേരില്ലെന്ന് വ്യക്തമാക്കിയ ജെജെപി ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

ALSO READ: പദ്ധതി നിര്‍വഹണം: തടസങ്ങള്‍ നീക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൈകോര്‍ക്കണം: ദിശ യോഗം പദ്ധതി പുരോഗതികള്‍ അറിയാന്‍ ദിശ കണ്ണൂര്‍ ആപ്പ്

സ്വതന്ത്രരുടേതടക്കം ഒമ്പത് പേരുടെ പിന്തുണ നേടി കേവലഭൂരിപക്ഷമായ 46 മറികടന്നെങ്കിലും സുസ്ഥിര സര്‍ക്കാരുണ്ടാക്കാന്‍ ജെജെപിയെ ബിജെപി ക്ഷണിക്കുകയായിരുന്നു. കേവല ഭൂരിപക്ഷത്തിന് 46 സീറ്റുകൾ വേണമെന്നിരിക്കെ നാൽപത് സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി സ്വതന്ത്രരുടെ പിന്തുണ നേടി സർക്കാർ രൂപീകരിക്കാനൊരുങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ വർക്കിങ് പ്രസിഡന്റ് ജെപി നഡ്ഡയുമായും ഹരിയാനയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി അനിൽ ജെയിനുംമായും മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ ചർച്ച നടത്തി. നാൽപ്പത്തിയെട്ട് അംഗങ്ങളുടെയെങ്കിലും പിന്തുണയോടെ സർക്കാർ രൂപീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ALSO READ: കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

shortlink

Related Articles

Post Your Comments

Related Articles


Back to top button