KeralaLatest NewsNews

റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യേണ്ട ഭക്ഷ്യ ധാന്യങ്ങള്‍ ഗോഡൗണുകളില്‍ നിന്നു മറിച്ചു കടത്തുന്നവര്‍ ഉടന്‍ പിടിയിലാകും

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വാതില്‍പടി വിതരണത്തിനായി എഫ്‌സിഐയില്‍ നിന്നു ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചു വിതരണം ചെയ്യുന്ന സപ്ലൈകോ ഗോഡൗണുകളില്‍ നിരീക്ഷണ ക്യാമറകളും കണ്‍ട്രോള്‍ റൂമും സ്ഥാപിക്കാന്‍ നടപടി ആരംഭിച്ചു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 104 ഗോഡൗണുകളില്‍ ഡിസംബറില്‍ ക്യാമറ സ്ഥാപിച്ചു തുടങ്ങും. സ്വകാര്യ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 112 ഗോഡൗണുകളില്‍ പിന്നീടു നടപ്പാക്കുമെന്നു സപ്ലൈകോ എംഡി കെഎന്‍ സതീശ് അറിയിച്ചു. ഓരോ ഗോഡൗണിലും 12- 16 ക്യാമറകളുണ്ടാകും. എഫ്‌സിഐയില്‍ നിന്നു കൊണ്ടുവരുന്ന ധാന്യം ഇറക്കുന്നതും റേഷന്‍ കടകളിലേക്കു കയറ്റി വിടുന്നതും നിരീക്ഷിക്കാന്‍ മൂന്ന് ക്യാമറകള്‍ പ്രത്യേകം സജ്ജീകരിക്കും. റേഷന്‍ വിതരണത്തിനുള്ള വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കാനും നടപടി ആരംഭിച്ചിട്ടുണ്ട്.

Read Also : വയറില്‍ കൊഴുപ്പടിഞ്ഞത് ക്യാന്‍സറാണെന്ന് തെറ്റായ റിപ്പോര്‍ട്ട്:  സ്വകാര്യ ലാബിനെതിരെ വീട്ടമ്മ നിയമനടപടിയ്ക്ക്

ഗോഡൗണുകളില്‍ ഭക്ഷ്യ ധാന്യങ്ങളുടെ അളവ്, സ്‌കീം, തൂക്കം ഇവ സംബന്ധിച്ചു നിശ്ചിത മാതൃകയിലുള്ള സ്റ്റോക്ക് ബോര്‍ഡ് പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ ഇതു പാലിക്കാറില്ല. ക്രമക്കേടു കണ്ടെത്താതിരിക്കാന്‍ ഭക്ഷ്യ ധാന്യങ്ങള്‍ കൂട്ടിയിട്ട് ആശയക്കുഴപ്പമുണ്ടാക്കും. കീടങ്ങള്‍, എലി, പക്ഷി, ഈര്‍പ്പം മഴ ഇവ കാരണം നാശം സംഭവിക്കുന്നതു തടയാനും നടപടിയില്ല. വിജിലന്‍സ് കണ്ടെത്തിയ ഇത്തരം കാര്യങ്ങള്‍ തടയാനാണു ക്യാമറ നിരീക്ഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button