KeralaNattuvarthaLatest NewsNewsVideos

സ്വര്‍ണ്ണ നിറമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടി വാവ സുരേഷ് : വീഡിയോ വൈറലാകുന്നു

തിരുവനന്തപുരം: സ്വര്‍ണ്ണ നിറമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടി വാവ സുരേഷ്. തിരുവനന്തപുരം ജില്ലയിലെ കരിക്കകത്തിനു സമീപമുള്ള ആറ്റുവരമ്പത്തെ ഒരു വീടിനു സമീപത്തു നിന്നുമാണ് സ്വര്‍ണ്ണ നിറമുള്ള മൂര്‍ഖന്‍ പാമ്പിനെ വാവ സുരേഷ് പിടികൂടിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. രണ്ട് ദിവസം മുന്‍പു സ്വര്‍ണ്ണ നിറത്തിലുള്ള പാമ്പിനെ കണ്ടതായി വീട്ടുകാര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് വാവ സുരേഷ് എത്തി മൂർഖനെ വലയിലാക്കുകയായിരുന്നു. വാവ സുരേഷ് പിടികൂടുന്ന മൂന്നാമത്തെ സ്വര്‍ണ്ണ നിറമുള്ള മൂർഖനാണിത്.

ഗോള്‍ഡന്‍ കോബ്ര എന്നറിയപ്പെടുന്ന ഏകദേശം അഞ്ചേമുക്കാലടിയോളം നീളമുള്ള പെണ്‍ മൂര്‍ഖന്‍ പാമ്പാണിത്. 10 വയസ് പ്രായം വരും. പിടികൂടിയ പാമ്ബിന്റെ ശരീരത്തില്‍ മുഴകളുണ്ടായിരുന്നു. ഇതിനൊരെണ്ണം പൊട്ടിയ നിലയിലായിരുന്നുവെന്നും എന്നാല്‍ ശരീരത്തിലുള്ള മുറിവ് അപകടകാരിയല്ലെന്നും വാവ സുരേഷ് വ്യക്തമാക്കി. ഹൈന്ദവ ആചാര പ്രകാരം ഈ മൂര്‍ഖന്‍ സ്വര്‍ണ നാഗമെന്നും, സ്വര്‍ണ സര്‍പ്പമെന്നുമൊക്കെ അറിയപ്പെടുന്നുണ്ട്.

Also read : തിരുവനന്തപുരം ഉമാനഗരം തറവാട്ടിലെ മരണങ്ങളില്‍ ദുരൂഹത; വ്യാജരേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുത്തെന്ന് ബന്ധു, വിശദമായി അന്വേഷിക്കുമെന്ന് ഡിജിപി

shortlink

Related Articles

Post Your Comments

Related Articles


Back to top button