Latest NewsKeralaNews

ഉപതെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുൽ; കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി യോഗം ഇന്ന് ചേരും

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ ഉണ്ടായ വോട്ട് ചോർച്ചയെക്കുറിച്ച് വിലയിരുത്താൻ കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് തിരിച്ചടിയെ കുറിച്ചു പഠിക്കാൻ കോൺഗ്രസ് സമിതിയെ നിശ്ചയിക്കാനും സാധ്യതയുണ്ട്. വട്ടിയൂർക്കാവിലും കോന്നിയിലും ഉണ്ടായ തിരിച്ചടിയും എറണാകുളത്ത് ഭൂരിപക്ഷം കുറഞ്ഞതുമാകും പരിശോധിക്കുക. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ നാളെ വൈകിട്ട് യുഡിഎഫ് ഏകോപന സമിതി യോഗവും വിളിച്ചു ചേർത്തിട്ടുണ്ട്.

ALSO READ: തിരുച്ചിറപ്പള്ളി കുഴൽകിണർ അപകടം: 24 മണിക്കൂർ പിന്നിടുമ്പോൾ രണ്ടരവയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ വീണ്ടും പ്രതിസന്ധിയിൽ

പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി കെപിസിസി, ഡിസിസി പുനഃ സംഘടനയും യോഗം ചർച്ച ചെയ്‌തേക്കും. ഒപ്പം നേതാക്കളുടെ പരസ്യ പ്രതികരണങ്ങളും വാദപ്രതിവാദങ്ങളും യോഗത്തിൽ ചർച്ചയാകും. എൻഎസ്എസ്സിന്റെ പരസ്യ പിന്തുണ ദോഷം ചെയ്തോ എന്നതും പരിശോധിച്ചേക്കും.

ALSO READ: കനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button