Kerala

വിദ്യാഭ്യാസേതരസർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷൻ ഇനി നോർക്ക റൂട്ട്സ് മുഖേന

വിദേശ രാജ്യങ്ങളിലേക്കുളള ആഭ്യന്തര അറ്റസ്റ്റേഷൻ സേവനങ്ങൾ ഇനി മുതൽ നോർക്ക റൂട്ട്സ് ഓഫീസുകൾ മുഖേന ലഭ്യമാകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുളള പൊതുജനങ്ങൾക്ക് ഇത്തരം ആവശ്യങ്ങൾക്കായി തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ആഭ്യന്തര അറ്റസ്റ്റേഷൻ വിഭാഗത്തിൽ ഇനി നേരിട്ട് വരേണ്ടതില്ല.

Read also: ഉപതെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുൽ; കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി യോഗം ഇന്ന് ചേരും

വിദേശ രാജ്യങ്ങളിൽ സമർപ്പിക്കാനുളള കേരളത്തിൽ നിന്നുളള രേഖകളുടെ അഭ്യന്തര അറ്റസ്റ്റേഷൻ സേവനം ലഭ്യമാക്കാനുളള നോഡൽ ഏജൻസിയായി സർക്കാർ നോർക്ക റൂട്ട്സിനെ അധികാരപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസേതര സർട്ടിഫിക്കറ്റുകൾക്കുളള ആഭ്യന്തര അറ്റസ്റ്റേഷൻ സൗകര്യം കൂടി നോർക്കയിൽ ലഭ്യമാക്കുന്നതോടെ വിദേശരാജ്യങ്ങളിൽ സമർപ്പിക്കാനുളള എല്ലാ രേഖകളുടെയും അറ്റസ്റ്റേഷൻ നോർക്ക റൂട്ട്സ് ഓഫീസുകൾ മൂഖാന്തരം ഉദ്യോഗാർത്ഥികൾക്കും, പ്രവാസികൾക്കും ലഭ്യമാകും. വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളോടൊപ്പം വിദ്യാഭ്യാസേതര സർട്ടിഫിക്കറ്റുകളായ ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകൾ, വിവിധ അഫിഡവിറ്റുകൾ, പവർ ഓഫ് അറ്റോർണി തുടങ്ങിയവ സാക്ഷ്യപ്പെടുത്താൻ നോർക്ക റൂട്ട്സിന്റെ മേഖലാ ഓഫീസുകളിൽ നൽകാം. ഈ സർട്ടിഫിക്കറ്റുകളിൽ അഭ്യന്തര അറ്റസ്റ്റേഷനോടൊപ്പം വിവിധ എംബസ്സികളുടെ സാക്ഷ്യപ്പെടുത്തൽ സേവനവും നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളിൽ ലഭിക്കും. എം.ഇ.എ, അപ്പോസ്‌റ്റൈൽ സാക്ഷ്യപ്പെടുത്തലുകൾക്ക് പുറമേ യുഎ.ഇ, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ എംബസ്സികളുടെ അറ്റസ്റ്റേഷൻ സേവനങ്ങളും ഇതോടൊപ്പം ലഭ്യമാണ്. അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി www.norkaroots.org എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്കായി 18004253939 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സീക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button