Latest NewsNewsBusiness

ധന്‍തേരസ് ദിനത്തില്‍ ചാക്കുകെട്ടുകളില്‍ നാണയങ്ങളുമായി വന്ന് പുതിയ ഹോണ്ട ആക്ടീവ വാങ്ങി : ദീപാവലിയായതിനാലാണ് കോയിനുകളുമായി വന്ന ഉപഭോക്താവിനെ മടക്കി അയക്കാതിരുന്നതെന്ന് ഷോറൂം മാനേജര്‍

ഭോപ്പാല്‍: ധന്‍തേരസ് ദിനത്തില്‍ ചാക്കുകെട്ടുകളില്‍ നാണയങ്ങളുമായി വന്ന് പുതിയ ഹോണ്ട ആക്ടീവ വാങ്ങി എല്ലാവരേയും അത്ഭുതപ്പെടുത്തി. മധ്യപ്രദേശിലാണ് സംഭവം. ഹോണ്ടയുടെ ഷോറൂമിലെത്തിയാണ് രാകേഷ് ഗുപ്തയെന്നയാള്‍ അഞ്ചു രൂപയുടെയും പത്തുരൂപയുടെയും കോയിനുകള്‍ നല്‍കി 83,000 രൂപ വിലവരുന്ന പുതിയ ബിഎസ്6 നിലവാരത്തിലുള്ള ആക്ടീവ സ്വന്തമാക്കിയത്.

Read Also : രാജ്യത്തെ സ്കൂട്ടർ വിൽപ്പനയിൽ നേട്ടം കൈവിടാതെ ഹോണ്ട ആക്റ്റീവ

ദീപാവലി ആഘോഷവേളയായതിനാലാണ് ചാക്കുകളില്‍ കോയിനുകള്‍ നിറച്ച് ആക്ടീവ വാങ്ങാനെത്തിയ ആളെ നിരാശപ്പെടുത്താതിരുന്നതെന്ന് ഷോറൂം മാനേജരായ അനുപം മിശ്ര പറയുന്നു. ഉടമ ഷോറൂം മാനേജരെ വിളിച്ച് അനുമതി വാങ്ങുകയായിരുന്നു. എന്നാല്‍ ഒരു വ്യവസ്ഥമാത്രം ഷോറൂം അധികൃതര്‍ ഉടമയെ അറിയിച്ചു. നാണയങ്ങള്‍ പൂര്‍ണമായും എണ്ണാന്‍ സമയമനുവദിക്കണം. തുടര്‍ന്ന് മൂന്നു ജീവനക്കാരെ നാണയങ്ങള്‍ എണ്ണാനായി നിയോഗിച്ചു. ഇവര്‍ നാലുമണിക്കൂറെടുത്ത് നാണയങ്ങള്‍ എണ്ണിത്തീര്‍ത്തു.

ധന്‍തേരസ് ദിവസമായതിനാല്‍ ആരെയും നിരാശപ്പെടുത്തേണ്ടെന്നുകരുതിയാണ് ഓര്‍ഡര്‍ സ്വീകരിച്ചതെന്ന് ആഷിഷ് പുരി പിന്നീട് വ്യക്തമാക്കി. ഹോണ്ട മോട്ടോര്‍സൈക്കിള്‍ ഈയിടെയാണ് ബിഎസ് 6 മാനദണ്ഡംപാലിക്കുന്ന ഹോണ്ട ആക്ടീവ 125 പുറത്തിറക്കിയത്. ടോപ്പ് എന്റ് ഡിസ്‌ക് ബ്രേക്ക് മോഡലിന് 74,490 രൂപയാണ് എക്സ് ഷോറൂം വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button