Latest NewsKeralaNews

വാളയാർ കേസിൽ മുഖ്യമന്ത്രിയുടെ പ്രതികരണം

തിരുവനന്തപുരം• വാളയാർ കേസിൽ പ്രോസിക്യൂഷന്റെ പരാജയമാണോ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട പോലീസിന്റെ വീഴ്ചയാണോ എന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ര

ണ്ടു കുട്ടികളുടെയും ദാരുണമായ അന്ത്യം ആരുടെയും മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. മരണാനന്തരം ആണെങ്കിലും ആ കുട്ടികൾക്ക് നീതി കിട്ടണമെന്നു തന്നെയാണ് സർക്കാറിന് നിർബന്ധമുള്ളത്. ഇരയാകുന്നവരുടെ പക്ഷത്താണ് എന്നും ഈ സർക്കാർ. അതിൽ രാഷ്ട്രീയമില്ല. ഭരണ-പ്രതിപക്ഷ പരിഗണനയും ഇല്ല. മനുഷ്യത്വം മാത്രമാണ് പരിഗണനാർഹമായ വിഷയം. അത് മുൻനിർത്തി ഇക്കാര്യത്തിൽ ഉചിതമായ നടപടി ഉണ്ടാകും.

പുനരന്വേഷണമാണോ സിബിഐ അന്വേഷണമാണോ എന്താണെന്നൊക്കെ ഉള്ളത് ഗൗരവമായി പരിശോധിച്ച് നടപടികൾ എടുക്കുമേന്നം അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button