KeralaLatest NewsNews

മണിയാശാനെ പറ്റിച്ച ടൊയോട്ട മാപ്പ് പറയണം; സോഷ്യൽ മീഡിയയിൽ വൈറലായി ട്രോളുകൾ

വൈദ്യുത മന്ത്രി എം.എം മണി രണ്ടു വര്‍ഷത്തിനിടെ ഇന്നോവയുടെ ടയര്‍ മാറ്റിയത് 34 തവണയാണെന്ന വിവരാവകാശരേഖ പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത് നിരവധി ട്രോളുകൾ. കേരള മന്ത്രി 2017 മോഡല്‍ ഇന്നോവയുടെ ടയര്‍ രണ്ട് വര്‍ഷത്തിനിടെ 10 തവണ ടയറുകള്‍ മാറ്റി. ഇതെപ്പറ്റി എന്താണ് പറയാനുള്ളതെന്ന് ടൊയോട്ട ഇന്ത്യയുടെ പേജിലും ആളുകൾ ചോദിക്കുന്നുണ്ട്. ഇതിന് മറുപടിയുമായി കമ്പനി രംഗത്തെത്തുകയുണ്ടായി. ‘മണിയാശാന് ഇരുമ്ബിന്റെ ടയര്‍ കൊടുക്കുക’ എന്ന് ആവശ്യപ്പെട്ടും മണിയാശാനെ പറ്റിച്ച്‌ ടൊയോട്ട മാപ്പ് പറയണമെന്ന് കമന്റുകള്‍ വരുന്നുണ്ട്. ”നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നു.നിങ്ങളെ ബന്ധപ്പെടേണ്ട അഡ്രസ് നല്‍കുക. ഞങ്ങള്‍ സഹായിക്കാം, ടീം ടൊയോട്ട” എന്നാണ് മറുപടി.

Read also: അംഗബലം കൂട്ടുന്നത് ചാക്കിട്ട് പിടിച്ചല്ല; പരിഹാസവുമായി എംഎം മണി

വിവരാവകാശ രേഖയുടെ പകര്‍പ്പ് സഹിതം ഒട്ടേറെ പേരാണ് എംഎം മണിയുടെ കാറിന്റെ ടയർ മാറ്റിയ വിവരം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ്

പല തുള്ളി പെരു വെള്ളം മെത്തഡോളജിയില്‍ എങ്ങനെ ശതകോടികളുടെ അഴിമതി നടത്താം എന്നതില്‍ മറ്റ് സര്‍ക്കാറുകള്‍ക്ക് മാതൃകയാണ് വിജയന്‍ സര്‍ക്കാര്‍. ഒരു ഉദാഹരണം പറയാം. മന്ത്രി മണിയുടെ ഇന്നോവ കാറിന്റെ ടയറ് വെച്ച്‌ എങ്ങനെയാണ് മൂന്ന് നാല് ലക്ഷം ഖജനാവിനെ ‘വഹിച്ചത്’ എന്നറിഞ്ഞാല്‍ സോണിയ ഗാന്ധി ഒക്കെ ചമ്മി പോകും. മന്ത്രി എം.എം മണിയുടെ 2017 മോഡല്‍ ഇന്നോവക്ക് കഴിഞ്ഞ രണ്ട് കൊല്ലത്തില്‍ ടയര്‍ മാറ്റിയത് 34 എണ്ണമാണ്. പതിനായിരം മുതല്‍ പതിമൂന്നായിരം വരെയാണ് ഒരു ഇന്നോവ ടയറിന്റെ വില. ഒരു തവണ നാല് ടയര്‍ എന്ന കണക്കില്‍ എട്ട് തവണ മന്ത്രിയുടെ കാര്‍ ടയര്‍ മാറിയിട്ടുണ്ടാവും. (വിവരാവകാശ രേഖ പ്രകാരം 10 തവണ)

ഉദ്ദേശം അമ്ബതിനായിരം മുതല്‍ എഴുപതിനായിരം കിലോമീറ്റര്‍ വരെ ഒരു ടയറിന് കേരളത്തിലെ റോഡില്‍ ഓടാം. അങ്ങനെ നോക്കിയാല്‍ മന്ത്രി മണി ഏകദേശം നാല് ലക്ഷം കിലോമീറ്റര്‍ ഓടിയിട്ടുണ്ടാവണം ഈ മുപ്പത്തിനാല് ടയറുകള്‍ വെച്ച്‌. കേരളത്തില്‍ 100 കിലോമീറ്റര്‍ ഹൈവേ യാത്രക്ക് തന്നെ രണ്ടര മണിക്കൂര്‍ സമയം വേണം. അതായത് ഒരു മണിക്കൂറില്‍ 40 കിലോമീറ്റര്‍. അപ്പൊ നാല് ലക്ഷം കിലോമീറ്റര്‍ സ്‌റ്റേറ്റ് കാറില്‍ ചീറിപായാന്‍ മന്ത്രി എടുത്തത് 10000 മണിക്കൂര്‍ ആവും. മൂന്നാര്‍ പോലെയുള്ള ഹൈറേഞ്ച് കയറാന്‍ കൂടുതല്‍ സമയം എടുത്തെങ്കിലെ ഉള്ളൂ. പക്ഷെ ദു:ഖകരമായ വാര്‍ത്ത എന്താന്ന് വെച്ചാല്‍ ഒരു വര്‍ഷം ആകെ 8760 മണിക്കൂര്‍ മാത്രമേ ഉള്ളൂ. അപ്പൊ മണി കഴിഞ്ഞ രണ്ട് കൊല്ലത്തില്‍ 416 ദിവസവും കാറില്‍ തന്നെയാവും താമസിച്ചത്.

മറ്റ് മന്ത്രിമാര്‍ക്ക് മൂന്നാം ക്ലാസിനേക്കാള്‍ എഡ്യൂക്കേഷന്‍ ഉള്ളത് കൊണ്ടും കണക്ക് അറിയാവുന്നത് കൊണ്ടും കുറച്ച്‌ ഭേദം ഉണ്ട് ടയറുകളുടെ എണ്ണത്തില്‍. എന്നാലും കേവലം ഒരു തവണ മാത്രം ടയര്‍ മാറ്റിയ മന്ത്രി സുനില്‍ കുമാറും, മന്ത്രി ചന്ദ്രശേഖരനും, മുഖ്യന്റെ സ്‌പെയര്‍ കാറും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button