Kauthuka Kazhchakal

നിയന്ത്രണം വിട്ട് പെട്രോള്‍ പമ്പിലേക്ക് പാഞ്ഞുകയറുന്ന കാര്‍; ഞെട്ടിക്കുന്ന അപകട വീഡിയോ പുറത്ത്

ദിനംപ്രതി നിരവധി അപകടവാര്‍ത്തകളാണ് നാം കേള്‍ക്കുന്നത്. അമിത വേഗതയും അശ്രദ്ധയുമൊക്കെയാണ് പല അപകടങ്ങളുടെയും പ്രധാന കാരണവും. ഇത് ശരിവെയ്ക്കുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോ.

അമിതവേഗതയിലെത്തി നിയന്ത്രണം വിട്ട കാര്‍ ഒരു പെട്രോള്‍ പമ്പിലേക്ക് പറന്നു കയറുന്നതിന്റെ ആരെയും ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പെട്രോള്‍ പമ്പിലെ സിസിടിവിയിലാണ് ഇതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. റോഡ് മുറിച്ചുകടന്ന മറ്റൊരു കാറിനെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടം. പമ്പിന് മുന്നിലുള്ള മീഡിയനില്‍ തട്ടി വായുവില്‍ ഉയര്‍ന്ന് പൊങ്ങുന്ന കാര്‍ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ALSO READ: ഓടുന്ന ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കവേ ട്രാക്കിലേക്ക് വീണ യാത്രികന് രക്ഷയായത് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍; വീഡിയോ വൈറല്‍

ഗുജറാത്തിലാണ് സംഭവമെന്നും അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്റെ അമിതവേഗവും റോഡ് മുറിച്ചുകടന്ന കാറ് ഡ്രൈവറുടെ അശ്രദ്ധയുമൊക്കെയാണ് അപകടത്തില്‍ കലാശിച്ചതെന്ന് വീഡിയോ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button